വിവാദക്കുരുക്കിൽ കോടിയേരി വീട് : കോടിയേരിയുടെ ഭാര്യ വിനോദിനിയിലേക്കും ഇ.ഡിയുടെ അന്വേഷണം ; ഇ.ഡി പരിശോധിക്കുന്നത് വിനോദിനിയുടെ ആറ് വർഷത്തെ സാമ്പത്തിക ഇടപാടുകൾ

വിവാദക്കുരുക്കിൽ കോടിയേരി വീട് : കോടിയേരിയുടെ ഭാര്യ വിനോദിനിയിലേക്കും ഇ.ഡിയുടെ അന്വേഷണം ; ഇ.ഡി പരിശോധിക്കുന്നത് വിനോദിനിയുടെ ആറ് വർഷത്തെ സാമ്പത്തിക ഇടപാടുകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടിയേരി പുത്രൻ അറസ്റ്റിലായിട്ടും വിവാദക്കുരുക്കിൽ തന്നെയാണ് കോടിയേരി വീട്.കേസിൽ ഇ.ഡിയുടെ അന്വേഷണം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയിലേക്കും എത്തുകയാണ്.

കഴിഞ്ഞ ആറ് വർഷത്തിനിടെ വിനോദിനി നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുക. സാമ്പത്തിക ഇടപാടുകളിൽ പലതിലും ഇ.ഡി പൊരുത്തക്കേടുകൾ കണ്ടെത്തി. കൂടുതൽ വിവരം ശേഖരിച്ചശേഷം വിനോദിനിയെയും ചോദ്യംചെയ്യാനാണ് നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ മുന്നോടിയായിട്ടാണ് ബിനീഷിെന്റ ബിനാമികളെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ്, മുഹമ്മദ് അനൂപുമായും ബിനീഷുമായും സാമ്പത്തിക ഇടപാട് നടത്തിയ കോഴിക്കോട് സ്വദേശി റഷീദ്, സുഹൃത്ത് അരുൺ, ഡ്രൈവർ അനിക്കുട്ടൻ എന്നിവരെ ചോദ്യംചെയ്യാൻ ഇ.ഡി തീരുമാനിച്ചത്.

കോടിയേരി പുത്രന്മാരുടെ സാമ്പത്തിക ഇടപാടുകളുടെ മേൽനോട്ടം വിനോദിനിക്കായിരുെന്നന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.എന്നാൽ വിനോദിനിയാവട്ടെ ഇരുവരുടെയും അക്കൗണ്ടുകളിൽ പണം സൂക്ഷിക്കുന്നതിന് പകരം തെന്റ വിശ്വസ്തരുടെ അക്കൗണ്ടുകളിലാണ് പണം നിക്ഷേപിച്ചിരുന്നത്.

കഴിഞ്ഞ ആറുവർഷത്തിനിടയിൽ കോടികളുടെ സാമ്പത്തിക ഇടപാടുകളാണ് വിനോദിനി നടത്തിയിട്ടുള്ളത്.ബിനീഷിെന്റ ഉറ്റസുഹൃത്തും ഡ്രൈവറുമായ സുനിൽകുമാറിെന്റ പേരിലുള്ള ആഢംബര കാറുകൾ ഇത്തരത്തിൽ വാങ്ങിയതെന്നാണ് അന്വേഷണ സംഘത്തിെന്റ കണ്ടെത്തൽ. നോട്ട് നിരോധന കാലത്ത്, മൂത്തമകൻ ബിനോയ് വാങ്ങിയ ബെൻസ് കാറിെന്റ ലോൺ 38 ലക്ഷം അടച്ച് വിനോദിനി ക്ലോസ് ചെയ്തിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്കിെന്റ തിരുവനന്തപുരം ആയുർവേദ കോളജ് ജംഗ്ഷനിലെ ബ്രാഞ്ചിൽനിന്ന് 72ലക്ഷം വായ്പയെടുത്താണ് 2014ൽ ബിനോയ് ആഢംബര കാർ വാങ്ങിയത്. 2017ൽ കാറിെന്റ ഇ.എം.ഐ മുടങ്ങിയതോടെ 38 ലക്ഷം വിനോദിനി അടച്ചു.

രണ്ട് ആൺമക്കളും തൊഴിൽരഹിതരാെണന്നാണ് കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയത്. അപ്പോൾ ഇത്രയും പണം വിനോദിനി ബാലകൃഷ്ണന് എവിടെനിന്ന് ലഭിച്ചു എന്ന ചോദ്യമാണ് ഇ.ഡിക്കുള്ളത്.

അതേസമയം,കേസിൽ അറസ്റ്റിലായ ബിനീഷ് പുറത്തിറങ്ങുംവരെ ഇ.ഡിക്ക് പിടികൊടുക്കരുതെന്ന നിയമോപദേശമാണ് ബിനാമികൾക്ക് ലഭിച്ചത്. ബിനീഷ് എന്താണ് ഇ.ഡിക്ക് മുന്നിൽ പറഞ്ഞതെന്നറിയാതെ അന്വേഷണസംഘത്തിന് മുന്നിലെത്തിയാൽ ബിനാമികൾക്ക് കുരുക്ക് കൂടുതൽ മുറുകുമെന്നാണ് അഭിഭാഷകർ അറിയിച്ചിരിക്കുന്നത്.