ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ ബി.ജെ.പി പ്രവർത്തകന്റെ കയ്യിൽ നിന്നും ലഭിച്ചത് ഒരു കോടി രൂപയുടെ കള്ളനോട്ട്; പിടിയിലായത് കൊടുങ്ങല്ലൂർ സ്വദേശിയായ ബി.ജെ.പി പ്രവർത്തകൻ

ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ ബി.ജെ.പി പ്രവർത്തകന്റെ കയ്യിൽ നിന്നും ലഭിച്ചത് ഒരു കോടി രൂപയുടെ കള്ളനോട്ട്; പിടിയിലായത് കൊടുങ്ങല്ലൂർ സ്വദേശിയായ ബി.ജെ.പി പ്രവർത്തകൻ

Spread the love

തേർഡ് ഐ ബ്യൂറോ

തൃശൂർ: കൊടുങ്ങല്ലൂരിൽ ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ ബി.ജെ.പി പ്രവർത്തകന്റെ കയ്യിൽ നിന്നും ലഭിച്ചത് ഒരു കോടി രൂപയുടെ കള്ളനോട്ട്.

കൊടുങ്ങല്ലൂരിൽ ബൈക്കിൽ നിന്ന് വീണ് ചികിത്സ തേടിയ യുവാവിൽ നിന്നാണ് കോടികളുടെ കള്ളനോട്ട് പിടികൂടിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ബി.ജെ.പി പ്രവർത്തകനാണ് എന്നു കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടുങ്ങല്ലൂർ സ്വദേശിയായ ജിത്തുവാണ് ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സ തേടിയപ്പോൾ കളളനോട്ട് കേസിൽ പിടിയിലായത്. ഇയാൾ ബിജെപി പ്രവർത്തകനാണ്.

തുടർന്ന് ജിത്തുവിനെക്കൂടാതെ മറ്റ് രണ്ടുപേരെക്കൂടി പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശികളായ രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കളളനോട്ടാണ് പിടികൂടിയത്.

സംസ്ഥാനത്തിന് പുറത്ത് അച്ചടിച്ച നോട്ടുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

മുൻപും കൊടുങ്ങല്ലൂരിൽ നിന്നാണ് വൻ തോതിൽ ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകരിൽ നിന്നും കള്ളനോട്ട് പിടിച്ചത്.

ഇപ്പോഴും ഇതേ രീതിയിൽ തന്നെ കള്ളനോട്ട് പിടിച്ചെടുത്തത് അക്ഷരാർത്ഥത്തിൽ ബി.ജെ.പി നേതൃത്വത്തിന് നാണക്കേടായി മാറിയിട്ടുണ്ട്.