ഒറ്റരാത്രികൊണ്ട് മൂന്നു ബൈക്കുകൾ കവർന്നു: തുണയായത് സിസിടിവി ദൃശ്യങ്ങൾ, പെട്രോൾ പമ്പിലെത്തിയ മൂന്നംഗ സംഘത്തെ പിടികൂടി പോലീസ്
തിരുവനന്തപുരം: ഒറ്റരാത്രി കൊണ്ട് ബൈക്കുകൾ കവർന്ന മൂന്നംഗ സംഘം പിടിയിൽ. വാവറയമ്പലം ആനയ്ക്കോട് സ്വദേശി ബിനോയ് (18), അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്.
പോത്തൻകോട് തച്ചപ്പള്ളിയിലെ സിയാദിന്‍റെയും മേലേവിളയിൽ പഞ്ചായത്തംഗത്തിന്‍റെയും വീട്ടിനു മുന്നിൽ വച്ചിരുന്ന രണ്ടു ബൈക്കുകൾ ഒരു ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കടത്തിക്കൊണ്ടുപോയത്. ഇതേ രാത്രി തന്നെ മംഗലപുരം സ്റ്റേഷൻ പരിധിയിലെ കുന്നിനകത്തെ അഭിലാഷിന്‍റെ വീട്ടിൽ നിന്നും മറ്റൊരു ബൈക്കും ഈ സംഘം കടത്തി.
പരാതിയെ തുടർന്ന് പോലീസ് നടത്തിയ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പെട്രോൾ പമ്പിൽ നിന്ന് പിടികൂടിയത്. ഇവർ മോഷ്ടിച്ച മൂന്നു ബൈക്കുകളും കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0