ബൈക്ക് വാങ്ങാൻ എത്തിയ യുവാവ് അഡ്വാൻസ് നൽകിയത് 1000 രൂപ ; കൊണ്ടുപോയത് 2.07 ലക്ഷം രൂപ വിലയുള്ള ബൈക്ക് ; പോയ വണ്ടി തിരിച്ചു വരുമോ എന്നറിയാതെ ഉടമ

ബൈക്ക് വാങ്ങാൻ എത്തിയ യുവാവ് അഡ്വാൻസ് നൽകിയത് 1000 രൂപ ; കൊണ്ടുപോയത് 2.07 ലക്ഷം രൂപ വിലയുള്ള ബൈക്ക് ; പോയ വണ്ടി തിരിച്ചു വരുമോ എന്നറിയാതെ ഉടമ

സ്വന്തം ലേഖകൻ
പാലക്കാട്: ബൈക്ക് വാങ്ങാൻ കടയിലെത്തിയ യുവാവ് പുത്തന്‍ ബൈക്കുമായി കടന്നു. കടയ്ക്ക് മുന്നില്‍ ഡിസ്പ്ലേയ്ക്കായി നിര്‍ത്തിയിട്ട ബൈക്കുമയാണ് ഇയാൾ മുങ്ങിയത് . പാലക്കാട് നെന്മാറയാണ് സംഭവം.

കഴിഞ്ഞ വ്യാഴാഴ്ച മൂന്ന് മണിയോടെ നെന്മാറ വല്ലങ്ങിയിലെ ഇരുചക്ര വാഹനക്കടയിലെത്തിയ യുവാവ് 2.07 ലക്ഷം രൂപ വിലയുള്ള ബൈക്കുമയാണ് കടന്നത്. ബൈക്ക് വാങ്ങാനെന്ന വ്യാജേന അഡ്വാന്‍സായി 1000 രൂപയും ഫോണ്‍ നമ്പറും കടയില്‍ നല്‍കിയെന്ന് കടയുടമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കടയ്ക്ക് പുറത്തിറങ്ങിയ ഇയാള്‍ കടയ്ക്ക് മുന്നില്‍ കുറച്ച് നേരം ചുറ്റിപ്പറ്റി നിന്നു.

തുടര്‍ന്ന് കടയ്ക്ക് മുന്നില്‍ ഡിസ്പ്ലേയ്ക്കായി വച്ചിരുന്ന പുത്തന്‍ ബൈക്കുമായി മുങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബൈക്കിന്‍റെ താക്കോല്‍ വണ്ടിയില്‍ തന്നെയായിരുന്നു.  ബൈക്ക് വാങ്ങാന്‍ വരുന്നവര്‍ക്ക് ട്രയല്‍ റണ്ണിന് കൊടുത്തിരുന്നതിനാല്‍ ബൈക്കില്‍ അത്യാവശ്യം പെട്രോളും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് ബൈക്കുമായി കടന്ന ശേഷമാണ് മോഷണം പോയത് അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ അത് വ്യാജമാണെന്ന് കണ്ടെത്തി. കട ഉടമയുടെ പരാതിയില്‍ നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് അന്വേഷണം.