play-sharp-fill

കുറിച്ചി സ്വദേശിയുടെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിച്ചു; കവർച്ചയ്ക്ക് ശേഷം നമ്പർ പ്ലേറ്റ് ഊരി മാറ്റി; മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പൊലീസ്; പിടിയിലായത് തൃക്കൊടിത്താനം സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം : ചിങ്ങവനത്ത് ബൈക്ക് മോഷണകേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം അമരഭാഗത്ത് കള്ളികാട്ടിൽ വീട്ടിൽ അഖിൽ അജി (19) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി കുറിച്ചി സ്വദേശിയുടെ വീട്ടുമുറ്റത്ത് വച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അഖിൽ അജിയെ ബൈക്കുമായി പിടികൂടുകയായിരുന്നു. മോഷണത്തിന് ശേഷം നമ്പർ പ്ലേറ്റ് ഊരി മാറ്റിയ നിലയിലായിരുന്നു […]

മൂന്നു ലക്ഷത്തിൻ്റെ ബൈക്ക് മോഷ്ടിച്ചു; അന്വേഷണത്തിൽ വേറെയും നിരവധി ബൈക്കുകള്‍ മേഷ്ടിച്ചതായി കണ്ടെത്തി; പതിനെട്ടുകാരനടക്കം പ്രായപൂര്‍ത്തിയാകാത്ത ആറുപേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ: നിരവധി ബൈക്കു മോഷണക്കേസുകളില്‍ 18-കാരൻ അറസ്റ്റില്‍. ചളിക്കവട്ടം സ്വദേശി റിസ്വാനും പ്രായപൂര്‍ത്തിയാകാത്ത ആറു പേരുമാണ് പൊലീസ് പിടിയിലായത്. തൃപ്പൂണിത്തുറയിലെ ചൂരക്കാട്, വെളിയത്ത് വീട്ടില്‍ ശ്രീരാജിന്റെ ഉടമസ്ഥതയിലുള്ള മൂന്നു ലക്ഷം രൂപ വിലവരുന്ന മോട്ടോര്‍ സൈക്കിള്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്നു മോഷണം പോയ കേസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. തൃപ്പൂണിത്തുറ ഹില്‍പ്പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍, വൈറ്റില മെബിലിറ്റി ഹബ്ബ്, എളംകുളം മെട്രോ സ്റ്റേഷന്‍ […]

ബൈക്ക് വാങ്ങാൻ എത്തിയ യുവാവ് അഡ്വാൻസ് നൽകിയത് 1000 രൂപ ; കൊണ്ടുപോയത് 2.07 ലക്ഷം രൂപ വിലയുള്ള ബൈക്ക് ; പോയ വണ്ടി തിരിച്ചു വരുമോ എന്നറിയാതെ ഉടമ

സ്വന്തം ലേഖകൻ പാലക്കാട്: ബൈക്ക് വാങ്ങാൻ കടയിലെത്തിയ യുവാവ് പുത്തന്‍ ബൈക്കുമായി കടന്നു. കടയ്ക്ക് മുന്നില്‍ ഡിസ്പ്ലേയ്ക്കായി നിര്‍ത്തിയിട്ട ബൈക്കുമയാണ് ഇയാൾ മുങ്ങിയത് . പാലക്കാട് നെന്മാറയാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച മൂന്ന് മണിയോടെ നെന്മാറ വല്ലങ്ങിയിലെ ഇരുചക്ര വാഹനക്കടയിലെത്തിയ യുവാവ് 2.07 ലക്ഷം രൂപ വിലയുള്ള ബൈക്കുമയാണ് കടന്നത്. ബൈക്ക് വാങ്ങാനെന്ന വ്യാജേന അഡ്വാന്‍സായി 1000 രൂപയും ഫോണ്‍ നമ്പറും കടയില്‍ നല്‍കിയെന്ന് കടയുടമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കടയ്ക്ക് പുറത്തിറങ്ങിയ ഇയാള്‍ കടയ്ക്ക് മുന്നില്‍ കുറച്ച് നേരം ചുറ്റിപ്പറ്റി […]