പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ അധികൃതരുടെ അനാസ്ഥ..! ഒരു കോടിയുടെ എക്‌സ്റേ യൂണിറ്റ് എലി കരണ്ടു..! നന്നാക്കാൻ വേണ്ടത് 30 ലക്ഷം; ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട് പുറത്ത്

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ അധികൃതരുടെ അനാസ്ഥ. ഒരു കോടിയോളം വിലവരുന്ന എക്‌സ്റേ യൂണിറ്റ് എലി കരണ്ടു. ഉപകരണം നന്നാക്കാൻ 30 ലക്ഷം രൂപ വേണമെന്ന് ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട്. സൗജന്യമായി കിട്ടിയ 92.63 ലക്ഷം രൂപയുടെ യൂണിറ്റാണ് എലി കരണ്ടത്. മതിയായ സുരക്ഷ ഒരുക്കാതെ യന്ത്രം സൂക്ഷിച്ചതാണ് വിനയായത്. 2021 മാർച്ച് മൂന്നിനാണ് സംസങ് കമ്പനി പോർട്ടബിൾ ഡിജിറ്റൽ എക്സറെ യൂണിറ്റ് ജില്ലാ ആശുപത്രിക്ക് സൗജന്യമായി നൽകിയത്. അതേ വർഷം ഒക്ടോബർ 21നാണ് എലികടിച്ച് എക്സറേ യൂണിറ്റ് കേടായ വിവരം ചുമതലക്കാരൻ […]

പാലക്കാട് നിന്നും കാണാതായ പതിനേഴുകാരൻ മരിച്ച നിലയിൽ…!കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്ന് പോലീസ്; കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ചാവക്കാട്ടെ കടയിൽ വിറ്റതായി വിവരം

സ്വന്തം ലേഖകൻ പാലക്കാട്‌ : രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസാണ് മരിച്ചത്. തിങ്കളാഴ്ചയാണ് അനസിനെ കാണായത്.തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നീട് ചാവക്കാട് ഭാഗത്ത് അനസിനെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും വീട്ടുകാരും എത്തിയപ്പോഴേക്കും അവിടെ നിന്ന് പോയിരുന്നു. അനസിന്‍റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ചാവക്കാട്ടെ കടയിൽ വിറ്റതായി വിവരം ലഭിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് […]

ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചു; ബൈക്കിലെത്തിയ പത്തോളം പേർ ചേർന്നാണ് ആക്രമിച്ചത്; ഒറ്റപ്പാലം – തൃശൂർ റൂട്ടിൽ സ്വകാര്യ ബസ് സമരം

സ്വന്തം ലേഖകൻ പാലക്കാട്: ഒറ്റപ്പാലത്ത് ഫ്ലാറ്റിൽ കയറി സ്വകാര്യ ബസ് ഉടമയെയും മകനെയും വെട്ടിപരിക്കേൽപ്പിച്ചു. തൃശൂർ സ്വദേശിയായ സുനിൽ കുമാർ, മകൻ കിരൺ എന്നിവരെയാണ് ആക്രമിച്ചത്. ഫ്ലാറ്റിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ബസ് ജീവനക്കാർക്കും പരിക്കേറ്റു. പത്തോളം പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് ഇവർ ആക്രമിച്ചത്. പതിവുപോലെ ബസ് സർവീസ് അവസാനിപ്പിച്ച് ഫ്ലാറ്റിൽ വന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ബസ് കണ്ടക്ടറായ കുന്നത്തുവീട്ടിൽ രാജൻ, തൃശൂർ കോടാലി സ്വദേശി രതീഷ് എന്നീ ജീവനക്കാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാലുപേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് […]

കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്‍റെ ജ‍ഡം! ആരെങ്കിലും കൊണ്ടിട്ടതാണോ എന്ന് സംശയം; ജഡം കണ്ടെത്തിയത് ആൾമറയും കമ്പിവേലിയും ഇട്ട് മറച്ച കിണറ്റിൽ ;പോലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ പാലക്കാട്‌ : കുടിക്കാൻ വെള്ളമെടുക്കുന്ന കിണറ്റിൽ ആടിന്റെ ജഡം കണ്ടെത്തി. മണ്ണാർക്കാട് തത്തേങ്ങലം കരിമൺകുന്ന് സ്വദേശി കുഞ്ഞുമുഹമ്മദിന്റെ കിണറ്റിൽ ആണ് ആടിന്റെ ജഡം കണ്ടെത്തിയത്. വെള്ളത്തിൽ നിന്ന് ദുർഗന്ധം വന്നപ്പോൾ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അഴുകിയ ജഡം കണ്ടെത്തിയത്. ജഡം കണ്ടെത്തുന്നതിനു തൊട്ടുമുൻപ് വരെ ഈ വെള്ളമാണ് വീട്ടുകാർ ഉപയോഗിച്ചിരുന്നത്. കുഞ്ഞുമുഹമ്മദും ഭാര്യയും മാത്രമാണ് വീട്ടിൽ താമസം. ഇരുവരും പ്രായമുള്ളവർ ആയതിനാൽ മോട്ടർ അടിച്ചാണ് വെള്ളം എടുത്തിരുന്നത്. ആൾമറയും കമ്പിവേലിയുമിട്ട് മറച്ച കിണറിൽ എങ്ങനെ ആട് വീണു എന്നതാണ് അതിശയം. ആരെങ്കിലും കൊണ്ടിട്ടതാണോ […]

കഞ്ചാവും മൊബൈൽ ഫോണും ഉപേക്ഷിച്ചു പോയിട്ടും രക്ഷയില്ല..! ഏജൻറുമാർക്ക് കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്നവരിൽ നാലാമനും അഴിക്കുള്ളിൽ ; കൂടുതൽ പേർക്കായി അന്വേഷണം

സ്വന്തം ലേഖകൻ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചു കൊടുത്തിരുന്ന യുവാവ് കോടതിയിൽ കീഴടങ്ങി. പാലക്കാട് കൽമണ്ഡപം നെഹ്റു കോളനി ചന്ദ്രൻ മകൻ സന്ദീപ് ( 26) ആണ് ഇന്ന് പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്. പ്രതിയെ റിമാൻ്റ് ചെയ്തു. 2022 നവംമ്പർ 17 നാണ് കേസ്സിനാസ്പദമായ സംഭവം. സന്ദീപ് അടക്കമുള്ള നാൽവർ സംഘം വിൽപ്പനക്കായി ഏജൻറുമാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ ചന്ദ്രനഗർ […]

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച ഡി.വൈ.എഫ്.ഐക്ക് മൂന്നിരട്ടി പിഴ ചുമത്താന്‍ പാലക്കാട് നഗരസഭ, ഇന്നലെ വൈകീട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ബസ് സ്റ്റാന്റ് പരിസരത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.

സ്വന്തം ലേഖകൻ പാലക്കാട്: അനുമതിയില്ലാതെ പാലക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് പിഴ ചുമത്തുമെന്ന് പാലക്കാട് നഗരസഭ. ഇന്നലെ വൈകീട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ബസ് സ്റ്റാന്റ് പരിസരത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശന സ്ഥലത്തേക്ക് യുവമോര്‍ച്ച മാര്‍ച്ച്‌ നടത്തിയിരുന്നു. പൊലീസില്‍ പരാതി നല്‍കാനും ചെയര്‍പേഴ്‌സണ്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ബി.ജെ.പിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്. ഇത്തരത്തില്‍ പരിപാടി നടത്തുമ്ബോള്‍ നഗരസഭയില്‍ ചെറിയ ഫീസ് അടച്ച്‌ അനുമതി വാങ്ങണമെന്നാണ് നിയമം. നിയമം പാലിക്കാത്തതിനാല്‍ ഫീസിന്റെ മൂന്നിരട്ടി പിഴയായി ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം. […]

പാലക്കാട് അങ്കണവാടിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയ സംഭവം; പാമ്പിനെ പിടികൂടാനായില്ല ; കെട്ടിടം പൂർണ്ണമായി അടച്ചു ; പ്രവർത്തനം താൽക്കാലിക കെട്ടിടത്തിലേക്ക് മാറ്റാൻ ആലോചന

സ്വന്തം ലേഖകൻ പാലക്കാട്: അങ്കണവാടിക്കകത്ത് കണ്ട മൂർഖൻ പാമ്പിനെ പിടികൂടാനായില്ല. മണ്ണാർക്കാട് തിരുവിഴാം കുന്നിലെ അമ്പലപ്പാറ അങ്കണവാടിക്കകത്താണ് കഴിഞ്ഞദിവസം മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തറയിലെ മാളത്തിലേക്കാണ് പാമ്പ് ഇഴഞ്ഞു പോയത്. പലവിധത്തിലും വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പാമ്പിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പ് കെട്ടിടത്തിന് പുറത്തേക്ക് പോയതായി ഉറപ്പിക്കാനും സാധിച്ചില്ല. ഇതോടെ അങ്കണവാടി കെട്ടിടം പൂർണ്ണമായി അടച്ചിട്ടു. രാവിലെ അങ്കണവാടിയുടെ അടുക്കള വൃത്തിയാക്കുന്നതിനിടെയാണ് ജീവനക്കാരി പാമ്പിനെ കണ്ടത്.  ഉടനെ വാർഡ് മെമ്പറെ വിവരം അറിയിച്ചു. പിന്നാലെ വനംവകുപ്പ് ആര്‍ആര്‍ ടീം എത്തി പരിശോധിച്ചാണ്, മൂർഖനാണെന്ന് സ്ഥിരീകരിച്ചത്. […]

ബൈക്ക് വാങ്ങാൻ എത്തിയ യുവാവ് അഡ്വാൻസ് നൽകിയത് 1000 രൂപ ; കൊണ്ടുപോയത് 2.07 ലക്ഷം രൂപ വിലയുള്ള ബൈക്ക് ; പോയ വണ്ടി തിരിച്ചു വരുമോ എന്നറിയാതെ ഉടമ

സ്വന്തം ലേഖകൻ പാലക്കാട്: ബൈക്ക് വാങ്ങാൻ കടയിലെത്തിയ യുവാവ് പുത്തന്‍ ബൈക്കുമായി കടന്നു. കടയ്ക്ക് മുന്നില്‍ ഡിസ്പ്ലേയ്ക്കായി നിര്‍ത്തിയിട്ട ബൈക്കുമയാണ് ഇയാൾ മുങ്ങിയത് . പാലക്കാട് നെന്മാറയാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച മൂന്ന് മണിയോടെ നെന്മാറ വല്ലങ്ങിയിലെ ഇരുചക്ര വാഹനക്കടയിലെത്തിയ യുവാവ് 2.07 ലക്ഷം രൂപ വിലയുള്ള ബൈക്കുമയാണ് കടന്നത്. ബൈക്ക് വാങ്ങാനെന്ന വ്യാജേന അഡ്വാന്‍സായി 1000 രൂപയും ഫോണ്‍ നമ്പറും കടയില്‍ നല്‍കിയെന്ന് കടയുടമ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കടയ്ക്ക് പുറത്തിറങ്ങിയ ഇയാള്‍ കടയ്ക്ക് മുന്നില്‍ കുറച്ച് നേരം ചുറ്റിപ്പറ്റി […]

അമിത വേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു ; പരിശോധനയിൽ പിടികൂടിയത് മാരക മയക്കുമരുന്ന് ; പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിൽ ; കോയമ്പത്തൂരിൽ നിന്നാണ് മയക്കുമരുന്നെത്തിച്ചത്

പാലക്കാട്: അമിതവേഗത്തിൽ എത്തിയ വാഹനം സംശയം തോന്നി തടഞ്ഞു പരിശോധിച്ചു. പരിശോധനയിൽ കണ്ടത് മാരക മയക്കുമരുന്ന്. സംഭവത്തിൽ പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ നാല് യുവാക്കൾ പിടിയിലായി. വാഹനത്തിൽ ഉണ്ടായിരുന്ന മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ ഹാരിസ് പി ബി, ദിനേഷ് എ, സജു സി, ഷെറിൻ കെ എന്നിവരെയാണ് പിടികൂടിയത് . കോയമ്പത്തൂരിൽ നിന്നും കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 150 ഗ്രാം എംഡിഎംഎയാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ നോർത്ത് പൊലീസ് പാലക്കാട് – കോഴിക്കോട് ബൈപ്പാസിൽ […]

കള്ളൻ കപ്പലിൽ തന്നെ! പാലക്കാട് 50 പവൻ സ്വർണവും പണവും മോഷ്ടിച്ച കേസിൽ അയൽവാസി പിടിയിൽ ; പിടിയിലായത് കള്ളനെ പിടിക്കാൻ മുൻപന്തിയിൽ നിന്നയാൾ ; വിശ്വസിക്കാനാകാതെ നാട്ടുകാർ

പാലക്കാട്: പാലക്കാട് പറക്കുന്നത്ത് അൻപത് പവൻ സ്വർണവും പണവും മോഷണം പോയ കേസിൽ ഒരു വർഷത്തിന് ശേഷം അയൽവാസി പിടിയിൽ. പറക്കുന്നം സ്വദേശി ജാഫർ അലിയാണ് പിടിയിലായത് . അയൽവാസിക്ക് സമീപ കാലത്തുണ്ടായ സാമ്പത്തിക മുന്നേറ്റത്തിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2021 സെപ്റ്റംബറിലാണ് പറക്കുന്നം സ്വദേശി ബഷീറിന്‍റെ വീട്ടിൽ നിന്നും 20 പവൻ സ്വർണം മോഷണം പോയത്. 2022 ഫെബ്രുവരി 12 ന് ബന്ധുവായ ജാഫറിന്‍റെ വീട്ടിൽ നിന്ന് 30 പവനും മോഷണം പോയി. രണ്ടു മോഷണവും വീട്ടുകാർ വീടടച്ചിട്ട് […]