കോട്ടയം ജില്ലയിൽ 77 പേർക്കു കൊവിഡ്: 67 പേർക്കും സമ്പർക്കത്തിലൂടെ രോഗം; സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും കൊവിഡ്; കോട്ടയം ജില്ലാ കളക്ടറുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്: കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നത്ത് മൂന്നു പേർക്കു കൂടി കൊവിഡ്; മൂലവട്ടത്ത് ഏഴു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ 77 പേർക്കു കൊവിഡ്: 67 പേർക്കും സമ്പർക്കത്തിലൂടെ രോഗം; സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും കൊവിഡ്; കോട്ടയം ജില്ലാ കളക്ടറുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്: കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കുന്നത്ത് മൂന്നു പേർക്കു കൂടി കൊവിഡ്; മൂലവട്ടത്ത് ഏഴു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം:കോട്ടയം ജില്ലയില്‍ 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗ ബാധിതരില്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിയും (61) പാമ്പാടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ എരുമേലി സ്വദേശിനിയും(29) വിദേശത്തുനിന്നെത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ നാലു പേരും ഉള്‍പ്പെടുന്നു.
46 പേര്‍ രോഗമുക്തി നേടി. നിലവില്‍ 396 പേരാണ് ചികിത്സയിലുള്ളത്.

കളക്ടറേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ക്വാറന്റയിനിൽ കഴിയുന്ന ജില്ലാ കളക്ടർ എം. അഞ്ജന ഉൾപ്പെടെ 14 ജീവനക്കാരുടെയും ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ്. ജീവനക്കാരൻ അവസാനമായി ഓഫീസിൽ വന്ന ദിവസത്തിനുശേഷം ഒരാഴ്ച്ച പിന്നിട്ട സാഹചര്യത്തിലാണ് കളക്ടറും എ.ഡി.എം അനിൽ ഉമ്മനും മറ്റ് ഉദ്യോഗസ്ഥരും ഇന്ന് പരിശോധനയ്ക്ക് വിധേയരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ പാറത്തോട് ഇടക്കുന്നത്ത് 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടർന്നു, നടത്തിയ ആന്റിജൻ പരിശോധനയിലാണ് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനിടെ ചിങ്ങവനം സ്വദേശിയിൽ നിന്നും സമ്പർക്കത്തിലൂടെ ആറു പേർക്കു കൊവിഡ് സ്ഥിരീകരിച്ച മൂലവട്ടം പ്രദേശത്തും ആന്റിജൻ പരിശോധന നടത്തി.

നഗരസഭയുടെ മുപ്പായിക്കാട് (30), മൂലവട്ടം (31) വാർഡുകളിലായി ഇന്നലെ 105 പേരിലാണ് ആന്റിജൻ പരിശോധന നടത്തിയത്. നേരത്തെ, ഈ രണ്ടു വാർഡുകളിലുമായി ആറു പേർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് തീവ്രപരിചരണ വിഭാഗത്തിലാണ്.

ഈ സാഹചര്യത്തിലാണ് ആന്റിജൻ പരിശോധന നടത്തിയത്. പരിശോധനയിൽ ഏഴു പേർക്കു കൊവിഡ് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന സൂചന. ഔദ്യോഗിക പരിശോധനാ ഫലം ഞായറാഴ്ച മാത്രമേ പുറത്തു വരികയുള്ളൂ. മുപ്പത്തൊന്നാം വാർഡിൽ കഴിഞ്ഞ 12നു നടന്ന ഇരുപത്തെട്ടുകെട്ടു ചടങ്ങിൽ ഒരു മണിക്കൂർ പങ്കെടുത്ത ചിങ്ങവനം സ്വദേശിയിൽ നിന്നാണു രോഗം പടർന്നതെന്നാണു നിഗമനം. രോഗബാധിതനായ ഇയാൾ ചടങ്ങിൽ പങ്കെടുക്കുകയും നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.