യൂസർ ഐ.ഡിയും പാസ്‌വേഡും നൽകിയത് മുൻ ട്രഷറി ഓഫീസറെന്ന് ബിജുലാൽ ; തട്ടിയെടുത്ത പണം ഭാര്യക്ക് സ്വർണ്ണം വാങ്ങുന്നതിനും ചീട്ടുകളിക്കുന്നതിനും ഉപയോഗിച്ചു : ട്രഷറി തട്ടിപ്പുകേസിൽ ബിജുലാലിന്റെ മൊഴി ഇങ്ങനെ

യൂസർ ഐ.ഡിയും പാസ്‌വേഡും നൽകിയത് മുൻ ട്രഷറി ഓഫീസറെന്ന് ബിജുലാൽ ; തട്ടിയെടുത്ത പണം ഭാര്യക്ക് സ്വർണ്ണം വാങ്ങുന്നതിനും ചീട്ടുകളിക്കുന്നതിനും ഉപയോഗിച്ചു : ട്രഷറി തട്ടിപ്പുകേസിൽ ബിജുലാലിന്റെ മൊഴി ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ യൂസർ ഐ.ഡിയും പാസ്‌വേഡും തനിക്ക് നൽകിയത് മുൻ ട്രഷറി ഓഫീസറാണെന്നാണ് മുഖ്യപ്രതി ബിജു ലാലിന്റെ മൊഴി. എന്നാൽ ഇവ രണ്ടും കമ്പ്യൂട്ടർ ഓഫാക്കാനാണ് ഇവ രണ്ടും നൽകിയത്.

ഒരു ദിവസം ട്രഷറി ഓഫീസർ നേരത്തെ വീട്ടിൽ പോയപ്പോഴാണ് കമ്പ്യൂട്ടർ ഓഫാക്കാനായി തനിക്ക് യൂസർ നെയിമും പാസവേഡും നൽകിയതെന്നാണ് ബിജുലാൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് ട്രഷറി ഓഫീസർ അവധിയിൽ പോയശേഷം വലിക്കുകയായിരുന്നു. ആദ്യ തവണ അക്കൗണ്ടിൽ നിന്നും 75 ലക്ഷവും പിന്നീട് രണ്ട് കോടി രൂപയുമാണ് പിൻവലിച്ചത്.

ഇതിൽ ആദ്യത്തെ 75 ലക്ഷം ഭൂമി വാങ്ങാൻ സഹോദരിക്ക് അഡ്വാൻസ് നൽകിയെന്നും പിന്നെ ഭാര്യയ്ക്ക് സ്വർണവും വാങ്ങിയെന്നും ബിജുലാൽ പൊലീസിനോട് പറഞ്ഞു. അതിനുശേഷം ബാക്കി പണം ചീട്ടുകളിക്കാൻ ഉപയോഗിച്ചെന്നാണ് ബിജുലാൽ മൊഴി നൽകിയിരിക്കുന്നത്.

അതേസമയം പാസ്‌വേഡ് താനാണ് നൽകിയതെന്ന മൊഴി ട്രഷറി ഓഫീസർ ഭാസ്‌ക്കരൻ നിഷേധിച്ചു. ട്രഷറി തട്ടിപ്പു കേസിൽ നാലു ദിവസം മുങ്ങിനടന്ന ബിജുലാൽ ഇന്ന് രാവിലെയാണ് പൊലീസ് പിടിയിലായത്.

തിരുവനന്തപുരത്ത് അഭിഭാഷകന്റെ ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ബിജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുക്കുന്നത്.