വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ് : ഓൺലൈൻ റമ്മി സൈറ്റുകളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു ; തട്ടിപ്പിലൂടെ കിട്ടിയ പണം വീടിന്റെ പുനർനിർമ്മാണത്തിനായും ബിജുലാൽ ഉപയോഗിച്ചുവെന്ന് അന്വേഷണസംഘം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തെ നടുക്കിയ വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയായ ബിജുലാലിനെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. തട്ടിപ്പിലൂടെ കിട്ടിയ പണം വീടിന്റെ പുനർനിർമാണത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. പയറ്റുവിളയിലെ കുടുംബവീട്ടിലും ബന്ധു വീടുകളിലും ബിജു ലാലിനെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തു. പയറ്റു വിളിയിലെ വീട്ടിൽ നടന്ന തെളിവെടുപ്പിലാണ് വീടിന്റെ പുനർനിർമ്മാണത്തിനായി ബിജുലാൽ ട്രഷറിയിൽ നിന്ന് തട്ടിയെടുത്ത പണം അന്വേഷണം സംഘം കണ്ടെത്തിയത്. കേസിൽ തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ആദ്യം തട്ടിയെടുത്ത 74 […]

യൂസർ ഐ.ഡിയും പാസ്‌വേഡും നൽകിയത് മുൻ ട്രഷറി ഓഫീസറെന്ന് ബിജുലാൽ ; തട്ടിയെടുത്ത പണം ഭാര്യക്ക് സ്വർണ്ണം വാങ്ങുന്നതിനും ചീട്ടുകളിക്കുന്നതിനും ഉപയോഗിച്ചു : ട്രഷറി തട്ടിപ്പുകേസിൽ ബിജുലാലിന്റെ മൊഴി ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ യൂസർ ഐ.ഡിയും പാസ്‌വേഡും തനിക്ക് നൽകിയത് മുൻ ട്രഷറി ഓഫീസറാണെന്നാണ് മുഖ്യപ്രതി ബിജു ലാലിന്റെ മൊഴി. എന്നാൽ ഇവ രണ്ടും കമ്പ്യൂട്ടർ ഓഫാക്കാനാണ് ഇവ രണ്ടും നൽകിയത്. ഒരു ദിവസം ട്രഷറി ഓഫീസർ നേരത്തെ വീട്ടിൽ പോയപ്പോഴാണ് കമ്പ്യൂട്ടർ ഓഫാക്കാനായി തനിക്ക് യൂസർ നെയിമും പാസവേഡും നൽകിയതെന്നാണ് ബിജുലാൽ പറഞ്ഞു. പിന്നീട് ട്രഷറി ഓഫീസർ അവധിയിൽ പോയശേഷം വലിക്കുകയായിരുന്നു. ആദ്യ തവണ അക്കൗണ്ടിൽ നിന്നും 75 ലക്ഷവും പിന്നീട് രണ്ട് കോടി രൂപയുമാണ് […]

അക്കൗണ്ടിൽ കാശ് വന്നത് പോലും ഞാൻ അറിഞ്ഞിരുന്നില്ല, എന്നെ പ്രതിയാക്കിയതാണ് ; ട്രഷറി തട്ടിപ്പ് കേസിൽ പ്രതിയായ ബിജുലാലിന്റെ ഭാര്യയുടെ ശബ്ദരേഖ പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ ബിജുലാൽ പണം അപഹരിച്ചത് വാർത്തകളിലൂടെ മാത്രമാണ് താൻ അറിഞ്ഞതെന്ന് ബിജുപാലിന്റെ ഭാര്യ സിമി. എത്ര രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നത് ഉൾപ്പെടെ ഇതിനെപ്പറ്റി യാതൊന്നും തന്നോട് പറഞ്ഞിട്ടില്ല. കല്യാണം കഴിഞ്ഞിട്ട് പതിമൂന്ന് വർഷമായി.ഇതുവരെ തെറ്റായ ഒരു പ്രവൃത്തിയും ബിജു ലാലിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും സിമി പറഞ്ഞു. രണ്ട് പേരും സർക്കാർ ജീവനക്കാരാണ്.രണ്ട് പേർക്കും ശമ്പളം കിട്ടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്ല. ഓൺലൈൻ റമ്മി കളിച്ച് കുറച്ച് പണം പോയെന്ന് ഇടയ്ക്ക് എന്നോട് പറഞ്ഞിരുന്നു. അതിന്റെ പേരിൽ […]