വലിയൊരു ദുരന്ത മുനമ്പില്‍ നിന്ന് രക്ഷപ്പെട്ട അപകടം; ഒരു വര്‍ഷത്തിന് ശേഷം ആഗോള ടെന്‍ഡറിലൂടെ ആ ഹെലികോപ്റ്റർ വില്‍പനയ്ക്ക്; നാല് വര്‍ഷം പഴക്കമുള്ള ഹെലികോപ്റ്ററിൻ്റെ വില 50 കോടി

വലിയൊരു ദുരന്ത മുനമ്പില്‍ നിന്ന് രക്ഷപ്പെട്ട അപകടം; ഒരു വര്‍ഷത്തിന് ശേഷം ആഗോള ടെന്‍ഡറിലൂടെ ആ ഹെലികോപ്റ്റർ വില്‍പനയ്ക്ക്; നാല് വര്‍ഷം പഴക്കമുള്ള ഹെലികോപ്റ്ററിൻ്റെ വില 50 കോടി

സ്വന്തം ലേഖിക

കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കഴിഞ്ഞവര്‍ഷം ഏപ്രില്‍ 11 -ന് എറണാകുളം പനങ്ങാട്ടുള്ള ഒഴിഞ്ഞ ചതുപ്പിലിറക്കേണ്ടിവന്നത് വലിയ വര്‍ത്തയായിരുന്നു.

വലിയൊരു അപകടത്തില്‍ നിന്നാണ് അവര്‍ രക്ഷപ്പെട്ടതും. ഒരു വര്‍ഷത്തിനിപ്പുറം ആഗോള ടെന്‍ഡറിലൂടെ ആ ഹെലികോപ്റ്റര്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി വിമാനത്താവളത്തിലെ ഹാങ്കറില്‍ സൂക്ഷിച്ചിരിക്കുന്ന ഹെലികോപ്റ്ററിന്റെ വില്‍പ്പന ഏകോപിപ്പിക്കുന്നത് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ്.

ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണിത്. അപകടം നടന്നതിന്റെ അടുത്ത ദിവസം ട്രെയിലറില്‍ റോഡ് മാര്‍ഗമാണ് ഹെലികോപ്റ്റര്‍ മാറ്റിയത്.

ഇപ്പോഴും പറക്കാവുന്ന അവസ്ഥയിലല്ല. എന്നാല്‍, അറ്റകുറ്റപ്പണികള്‍ക്കുശേഷം വീണ്ടും ഉപയോഗിക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു. അല്ലെങ്കിൽ ഇതിന്റെ ഭാഗങ്ങള്‍ വേര്‍തിരിച്ച്‌ വില്‍ക്കാനാകും. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ എന്നത് ടെന്‍ഡറില്‍ വ്യക്തമാക്കുന്നുണ്ട്.
നാലുവര്‍ഷം പഴക്കമുള്ള ഇതിന് 50 കോടിയോളം രൂപ വിലവരും.