play-sharp-fill
ഗാന രചയിതാവ് ബിച്ചു തിരുമല ഗുരുതരാവസ്ഥയില്‍

ഗാന രചയിതാവ് ബിച്ചു തിരുമല ഗുരുതരാവസ്ഥയില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല (80) ഗുരുതരാവസ്ഥയില്‍. ശാരീരിക അസ്വസ്ഥകളെ തുടർന്ന് തിരുവനന്തപുരത്തെ എസ്‌കെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് അദ്ദേഹമിപ്പോള്‍.

1972 ല്‍ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ചു. ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് എഴുപതുകളിലും എണ്‍പതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു