play-sharp-fill
ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന്‌ നിയമവിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്‌ത സംഭവം; ഭർത്താവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന്‌ നിയമവിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്‌ത സംഭവം; ഭർത്താവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ആലുവ: ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന്‌ നിയമവിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും അറസ്‌റ്റില്‍.

പരാതി നല്‍കിയ മോഫിയയോട്‌ മോശമായി പെരുമാറി എന്ന ആരോപണം നേരിടുന്ന ഈസ്‌റ്റ്‌ പോലീസ്‌ സേ്‌റ്റഷന്‍ ഹൗസ്‌ ഓഫീസര്‍ സി.എല്‍ സുധീറിനെ തിരുവനന്തപുരം പോലീസ്‌ ആസ്‌ഥാനത്തേക്ക്‌ സ്‌ഥലംമാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഫിയയുടെ ഭര്‍ത്താവ്‌ ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ്‌ സുഹൈല്‍ (27), ഇയാളുടെ മാതാവ്‌ റുഖിയ (55), പിതാവ്‌ യൂസഫ്‌ (63) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ രഹസ്യവിവരത്തെത്തുടര്‍ന്ന്‌ സഥലത്തെത്തിയ പോലീസ്‌ ഇന്നലെ പുലര്‍ച്ചെയോടെ പിടികൂടുകയായിരുന്നു.

ആലുവ ഈസ്‌റ്റ്‌ സ്‌റ്റേഷനില്‍ എത്തിച്ച മൂന്നുപേരെയും റൂറല്‍ എസ്‌.പിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പോലീസ്‌ സംഘം ചോദ്യം ചെയ്‌തു. ആലുവ ഡിവൈ.എസ്‌.പി: പി.കെ. ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ്‌ അനേ്വഷണം.

എടയപ്പുറം കക്കാട്ടില്‍ ദില്‍ഷാദ്‌ കെ. സലീമിന്റെ മകള്‍ മോഫിയ പര്‍വിന്‍ (23) കഴിഞ്ഞദിവസം വീട്ടിലെ ഫാനില്‍ തൂങ്ങിയാണ്‌ ജീവനൊടുക്കിയത്‌.

ആലുവ ഈസ്‌റ്റ്‌ പോലീസ്‌ സേ്‌റ്റഷന്‍ ഹൗസ്‌ ഓഫീസര്‍ക്കെതിരേയും ഭര്‍തൃവീട്ടുകാര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളാണ്‌ മോഫിയയുടെ ആത്മഹത്യക്കുറുപ്പില്‍ ഉണ്ടായിരുന്നത്‌