മൃതദേഹം വീപ്പയിലാക്കി റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ച സംഭവത്തിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ; കൊലപാതക കാരണം പ്രണയപ്പകയും കുടുംബവഴക്കും ; ‘തമന്ന കേസി’ന്റെ ചുരുളഴിയുന്നു

മൃതദേഹം വീപ്പയിലാക്കി റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ച സംഭവത്തിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ; കൊലപാതക കാരണം പ്രണയപ്പകയും കുടുംബവഴക്കും ; ‘തമന്ന കേസി’ന്റെ ചുരുളഴിയുന്നു

സ്വന്തം ലേഖകൻ

ബംഗളുരു: ബംഗളുരുവിനെ ഭീതിയിലാഴ്ത്തിയ കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നു.ബംഗളൂരു എസ്‌എംവിറ്റി റെയില്‍വെ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം കണ്ടെടുത്ത മൃതദേഹം ബിഹാര്‍ സ്വദേശിയായ തമന്നയാണെന്ന് വ്യക്തമായി.

തമന്നയ്ക്കൊപ്പം താമസിച്ചിരുന്ന ഇന്‍തികാബിന്‍റെ സഹോദരന്‍ നവാബാണ് കൊലപാതകം നടത്തിയത്. തമന്നയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം നടക്കാത്തതാണ് കൊല്ലാന്‍ കാരണം. ബെംഗളൂരുവിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സീരിയല്‍ കില്ലറല്ല എന്ന് ഇതോടെ വ്യക്തമായി.കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റാണ് കേസില്‍ സംഭവിച്ചത്. സീരിയല്‍ കില്ലറെന്ന സംശയത്തില്‍ തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് കുടുംബ വഴക്കിനെ ചൊല്ലിയുള്ള അരും കൊലയിലാണ്. ബെംഗളുരുവില്‍ കെട്ടിട നിര്‍മാണത്തൊഴിലാളികളായ ബിഹാര്‍ സ്വദേശികളാണ് പ്രതികള്‍ എല്ലാവരും. കൊല്ലപ്പെട്ട തമന്ന ബീഹാര്‍ സ്വദേശിയായ അഫ്രോസിന്‍റെ ഭാര്യയായിരുന്നു. ഈ ബന്ധം നിലനില്‍ക്കെ ഇയാളുടെ ബന്ധുവായ ഇന്‍തികാബുമായി ഒളിച്ചോടി ബെംഗളുരുവിലെത്തി.

ഇത് കുടുംബവഴക്കായി. ഇന്‍തികാബിന്‍റെ സഹോദരന്‍ നവാബിനും തമന്നയെ വിവാഹം ചെയ്യണമെന്ന് ഉണ്ടായിരുന്നു. എന്നാല്‍ ഇന്‍തികാബുമായുള്ള ബന്ധത്തില്‍ നിന്നും പിന്മാറാന്‍ തമന്ന തയ്യാറായില്ല. ഇതോടെ ഇരുവരേയും വിരുന്നിനെന്ന പേരില്‍ തന്ത്രപൂര്‍വ്വം കലാശിപാളയത്തെ താമസസ്ഥലത്തേക്ക് നവാബ് വിളിച്ച്‌ വരുത്തി. വിരുന്നിന് ശേഷം ഇരുവരോടും ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടു. സമ്മര്‍ദ്ദത്തിന് ഒടുവില്‍ ഇരുവരും ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായി.

ഇന്‍തികാബ് നാട്ടിലേക്ക് പോകാന്‍ സാധനങ്ങള്‍ എടുക്കാന്‍ താമസ സ്ഥലത്തേക്ക് പോയ സമയത്ത് നവാബ് തമന്നയെ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം മൃതദേഹം വീപ്പയിലാക്കി. തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ വീപ്പയില്‍ നവാബിന്‍റെ കൂട്ടാളികളില്‍ ഒരാളായ ജമാലിന്റെ പേര് പതിച്ച സ്റ്റിക്കര്‍ ഉണ്ടായിരുന്നു. സിസിടിവി ദൃശ്യത്തിനൊപ്പം സ്റ്റിക്കര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

ജമാല്‍ ,ഷാകിബ്, തന്‍വീര്‍ ആലം എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി നവാബും സംഘത്തിലെ നാല് പേരും ഒളിവിലാണ്. സംഭവം നടന്ന് മൂന്ന് ദിവത്തിനകം തന്നെ കേസിന്‍റെ ചുരുളഴിക്കാനായെങ്കിലും ആദ്യ രണ്ട് കൊലപാതകങ്ങളും ഇപ്പോഴും പൊലീസിന് മുന്നില്‍ കുരുക്കഴിയാത്ത പ്രശ്നമാണ്.