മൃതദേഹം വീപ്പയിലാക്കി റെയില്‍വെ സ്റ്റേഷനില്‍ ഉപേക്ഷിച്ച സംഭവത്തിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ; കൊലപാതക കാരണം പ്രണയപ്പകയും കുടുംബവഴക്കും ; ‘തമന്ന കേസി’ന്റെ ചുരുളഴിയുന്നു
സ്വന്തം ലേഖകൻ ബംഗളുരു: ബംഗളുരുവിനെ ഭീതിയിലാഴ്ത്തിയ കൊലപാതക പരമ്പരയുടെ ചുരുളഴിയുന്നു.ബംഗളൂരു എസ്‌എംവിറ്റി റെയില്‍വെ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം കണ്ടെടുത്ത മൃതദേഹം ബിഹാര്‍ സ്വദേശിയായ തമന്നയാണെന്ന് വ്യക്തമായി. തമന്നയ്ക്കൊപ്പം താമസിച്ചിരുന്ന ഇന്‍തികാബിന്‍റെ സഹോദരന്‍ നവാബാണ് കൊലപാതകം നടത്തിയത്. തമന്നയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം നടക്കാത്തതാണ് കൊല്ലാന്‍ കാരണം. ബെംഗളൂരുവിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സീരിയല്‍ കില്ലറല്ല എന്ന് ഇതോടെ വ്യക്തമായി.കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി. സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റാണ് കേസില്‍ സംഭവിച്ചത്. സീരിയല്‍ കില്ലറെന്ന സംശയത്തില്‍ തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് കുടുംബ വഴക്കിനെ ചൊല്ലിയുള്ള അരും […]