സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യത; മലയോര മേഖലകളില്‍ കൂടുതല്‍ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യത; മലയോര മേഖലകളില്‍ കൂടുതല്‍ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മലയോര മേഖലകളിലാണ് കൂടുതല്‍ മഴയ്‌ക്ക് സാദ്ധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് മഴയ്‌ക്ക് സാദ്ധ്യത.

വെള്ളി, ശനി ദിവസങ്ങളില്‍ കണ്ണൂര്‍, കാസര്‍കോഡ് ഒഴികെ എല്ലാ ജില്ലകളിലും നേരിയ തോതില്‍ മഴ ലഭിച്ചേക്കും, ഞായര്‍, തിങ്കൾ ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി ജില്ലകളിലും മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചിലയിടങ്ങളില്‍ വൈകിട്ട് ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്‌ക്ക് സാദ്ധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.