play-sharp-fill
ബാർ കോഴ: പണപ്പിരിവിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് എഫ്.കെ.എച്ച്‌.എ സംസ്ഥാന പ്രസിഡന്‍റ്

ബാർ കോഴ: പണപ്പിരിവിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് എഫ്.കെ.എച്ച്‌.എ സംസ്ഥാന പ്രസിഡന്‍റ്

 

കോട്ടയം: 1-ാം തീയതിയിലെ ഡ്രൈഡേ അടക്കം മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നല്‍കണമെന്ന സംസ്ഥാന വൈസ് പ്രസിഡന്‍റ് അനിമോന്റെ ശബ്ദസന്ദേശത്തെ കുറിച്ച്‌ പ്രതികരിച്ച്‌ ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷൻ (എഫ്.കെ.എച്ച്‌.എ) സംസ്ഥാന പ്രസിഡന്‍റ് വി.സുനില്‍ കുമാർ. പണപ്പിരിവിന് നിർദേശം നല്‍കിയിട്ടില്ലെന്ന് സുനില്‍ കുമാർ പ്രതികരിച്ചു. അതേസമയം, പ്രതികരിക്കാൻ തയാറാകാതിരുന്ന അനിമോൻ ശബ്ദരേഖ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നല്‍കണമെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ല പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശം മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇടുക്കി ജില്ലയിലെ അസോസിയേഷൻ അംഗങ്ങളുടെ വാട്ട്സ്‌ആപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്.

വ്യാഴാഴ്ച എറണാകുളത്ത് ചേർന്ന അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്ന നിലയിലാണ് പണപ്പിരിവെന്ന് ശബ്ദസന്ദേശത്തിലുള്ളത്. ”ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, അടുത്ത കാലത്ത് തുടങ്ങിയ പുതിയ എക്സൈസ് പരിശോധനകള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് കൊടുക്കേണ്ടവർക്ക് പണം കൊടുക്കണമെന്നാണ്” ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ബാർ ഹോട്ടലുകാരില്‍ നിന്ന്‌ രണ്ടര ലക്ഷം രൂപവീതം പിരിക്കാൻ അസോസിയേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍, പല ബാർ ഉടമകളും പിരിവ് നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അംഗങ്ങള്‍ പിരിവ് നല്‍കണമെന്ന സംഘടനയുടെ കർശനനിർദേശം സംസ്ഥാന ഭാരവാഹി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച എറണാകുളത്ത് ചേർന്ന അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്ന നിലയിലാണ് പണപ്പിരിവെന്ന് ശബ്ദസന്ദേശത്തിലുള്ളത്. ‘

‘ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, അടുത്ത കാലത്ത് തുടങ്ങിയ പുതിയ എക്സൈസ് പരിശോധനകള്‍ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് കൊടുക്കേണ്ടവർക്ക് പണം കൊടുക്കണമെന്നാണ്” ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

ഒരു ബാർ ഹോട്ടലുകാരില്‍ നിന്ന്‌ രണ്ടര ലക്ഷം രൂപവീതം പിരിക്കാൻ അസോസിയേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍, പല ബാർ ഉടമകളും പിരിവ് നല്‍കിയിരുന്നില്ല.

ഈ സാഹചര്യത്തിലാണ് അംഗങ്ങള്‍ പിരിവ് നല്‍കണമെന്ന സംഘടനയുടെ കർശനനിർദേശം സംസ്ഥാന ബാർ കോഴ: പണപ്പിരിവിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് എഫ്.കെ.എച്ച്‌.എ സംസ്ഥാന പ്രസിഡന്‍റ്.ഡി.എഫ് ഭരണകാലത്തെ ബാർ കോഴ വിവാദം അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ രാജിയിലാണ് കലാശിച്ചത്. ബാറുകള്‍ പൂട്ടാതിരിക്കുന്നതിന് ഉടമകളോട് കോഴ ചോദിച്ചുവെന്നായിരുന്നു ബാറുടമ ബിജു രമേശിന്‍റെ ആരോപണം.