ഇടുക്കിയിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ ; ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നിർണായക വിവരങ്ങൾ
ഇടുക്കിയില്‍ 14.33 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. ചേലച്ചുവട് ബസ് സ്റ്റാൻഡിന് സമീപം വച്ച് പുഷ്പഗിരി സ്വദേശിയായ മൂപ്പൻ സാബു എന്നറിയപ്പെടുന്ന സാബു, ചെറുതോണി ഗാന്ധിനഗർ സ്വദേശി അനീഷ് എന്നിവരാണ് 5.929 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്യപ്പെട്ടത്.
തുടർന്ന് അനീഷിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരപ്രകാരം വീട് റെയ്ഡ് ചെയ്തു 8.404 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെടുക്കുകയായിരുന്നു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രന്റെ നിർദ്ദേശാനുസരണം ഡി സി സ്ക്വാഡും, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും ഇടുക്കി നർക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും ഓപ്പറേഷനില്‍ പങ്കെടുത്തു.
ഇടുക്കി സ്പെഷ്യല്‍ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ രാജ്കുമാർ ബി, പ്രിവൻ്റീവ് ഓഫിസർമാരായ അനീഷ് റ്റി എ, അരുണ്‍ കുമാർ എം എം, ഇടുക്കി ഡി സി സ്ക്വാഡ് അംഗങ്ങളായ PO(G) സിജു മോൻ കെ എൻ, സിഇഒമാരായ ലിജോ ജോസഫ്, ആല്‍ബിൻ ജോസ്, ഷോബിൻ മാത്യു, സ്‌പെഷ്യല്‍ സ്‌ക്വാഡ് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ഷാജി ജെയിംസ്, സിവില്‍ എക്സൈസ് ഓഫീസർ ജസ്റ്റിൻ പി ജോസഫ്, വനിതാ സിവില്‍ എക്സൈസ് ഓഫീസറായ സുരഭി കെ എം, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി പി കെ എന്നിവർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group