play-sharp-fill
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാൻ നടപടി തുടങ്ങി: പ്രതികളെ പുറത്താക്കി സി.പിഎം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാൻ നടപടി തുടങ്ങി: പ്രതികളെ പുറത്താക്കി സി.പിഎം

തേർഡ് ഐ ബ്യൂറോ

കണ്ണൂർ : കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പില്‍ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. സെക്ഷന്‍ 68 പ്രകാരം ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.104 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായതെന്ന് പ്രാഥമിക നിഗമനം.

ഇതിനിടെ, ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ നാല് പേരെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളായ ബിജു കരീം, ജിൽസ്, സുനിൽകുമാർ, ഭരണ സമിതി പ്രസിഡന്‍റ് കെ കെ ദിവാകരൻ എന്നിവരെയാണ് പുറത്താക്കിയത്.

ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആർ വിജയ, ഉല്ലാസ് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം സി കെ ചന്ദ്രനെ ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ്പാ തട്ടിപ്പില്‍ 6 പ്രതികളുടെ സ്വത്തു വകകളാണ് കണ്ടു കെട്ടാന്‍ ധാരണയായിട്ടുള്ളത്. പ്രധാന പ്രതികളായ ബിജു കരീം, ബിജോയ്, സുനില്‍കുമാര്‍, ജിത്സ് എന്നിവരുടെ സ്വത്ത് വക കളും കണ്ടുകെട്ടും. സെക്ഷന്‍ 68 പ്രകാരം ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

പ്രതികളുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ചുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്. ജോയിന്‍്റ് രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിട്ട് പോയ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ റിപ്പോര്‍ട്ട് നല്‍കാന്‍ സഹകരണ രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.

104 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിന് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വായ്പ സംബന്ധിച്ച ബിനാമി രേഖകളും. പ്രതികളുടെ ബിസിനസ് രേഖകളും പിടിച്ചെടുത്തിരുന്നു.