ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: കണ്ണൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു; ട്രെയിനുകൾ വീണ്ടും സ്ത്രീകൾക്ക് ദുരിത കേന്ദ്രമാകുന്നു

സ്വന്തം ലേഖകൻ

കണ്ണൂർ: ട്രെയിനുകൾ നിരന്തരം സ്ത്രീകൾക്ക് പീഡന കേന്ദ്രങ്ങളാകുന്നു. സൗമ്യ ,എന്ന പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് മതിയായ ശിക്ഷ ലഭിക്കാത്തതാണ് ഇപ്പോൾ ട്രെയിനിൽ നിരന്തര പീഡനം തുടരുന്നത്.

ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. സുമിത്രന്‍ എന്നയാളാണ് പിടിയിലായത്.

ചെന്നൈ-മംഗലാപുരം എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയ്ക്കാണ് സംഭവമുണ്ടായത്. കോഴിക്കോട് സ്വദേശിനിയായ 28കാരിയെയാണ് സുമിത്രന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവ സമയം ഇയാള്‍ മദ്യ ലഹരിയിലായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

ട്രെയിന്‍ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് റെയില്‍വേ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group