മോളീന്ന് സാറിന്റെ ഉത്തരവ് കിട്ടിയാൽ പിന്നെ… കീഴ്ജീവനക്കാരനായത് കൊണ്ട് നിർദേശം അനുസരിച്ചു’ ശിവശങ്കറിന് എതിരെയുള്ള മൊഴിയിൽ ഉറച്ച് അരുൺ ബാലചന്ദ്രൻ; ശിവശങ്കർ പ്രതികളുടെ ഫ്ലാറ്റിൽ സന്ദർശനം നടത്തിയതായി മൊഴി

മോളീന്ന് സാറിന്റെ ഉത്തരവ് കിട്ടിയാൽ പിന്നെ… കീഴ്ജീവനക്കാരനായത് കൊണ്ട് നിർദേശം അനുസരിച്ചു’ ശിവശങ്കറിന് എതിരെയുള്ള മൊഴിയിൽ ഉറച്ച് അരുൺ ബാലചന്ദ്രൻ; ശിവശങ്കർ പ്രതികളുടെ ഫ്ലാറ്റിൽ സന്ദർശനം നടത്തിയതായി മൊഴി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിന് എതിരെ മൊഴി ആവർത്തിച്ച് മുന്‍ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രൻ. ശിവശങ്കർ ആവശ്യപ്പെട്ടത് പ്രകാരമാണ് പ്രതികൾക്ക് ഫ്‌ളാറ്റ് എടുത്ത് നൽകിയതെന്നും ശിവശങ്കർ തന്നെയാണ് പ്രതികളെ പരിചയപ്പെടുത്തി തന്നതെന്നും അരുൺ ്ന്വേഷണ സംഘത്തോട് പറഞ്ഞു.

കീഴ്ജീവനക്കാരനായതുകൊണ്ട് ശിവശങ്കറിന്റെ നിർദേശം അനുസരിക്കുകയായിരുന്നു. ശിവശങ്കർ പലപ്പോഴും പ്രതികളുടെ ഫ്‌ളാറ്റിൽ പോകുന്നത് തനിക്ക് അറിയാമായിരുന്നെന്നും അരുൺ ബാലചന്ദ്രൻ കസ്റ്റംസിന് മൊഴി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കേസിൽ സിആപ്റ്റിലെ ഉദ്യോഗസ്ഥരെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകും. കോൺസുലേറ്റിൽ നിന്നുള്ള പാർസലുകളെപ്പറ്റി വ്യക്തത വരുത്തുകയാണ് ലക്ഷ്യം.

കേസുമായി ബന്ധപ്പെട്ട് സിആപ്റ്റിലെ സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തയാറെടുക്കുന്നത്. കോൺസുലേറ്റിൽ നിന്നുള്ള പാർസലുകളെപ്പറ്റി വ്യക്തത വരുത്തുകയാണ് പ്രധാന ലക്ഷ്യം.

കോൺസുലേറ്റിൽ നിന്നുള്ള പാർസൽ സിആപ്റ്റിൽ എത്തിച്ചപ്പോൾ വാങ്ങിച്ചവരും എടപ്പാളിലേക്ക് കൊണ്ടുപോകാൻ സഹായിച്ചവരുമായ ജീവനക്കാരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. ഉന്നതതല നിർദേശത്തെ തുടർന്നാണ് പാർസൽ വാങ്ങിവച്ചതെന്നും എടപ്പാളിലേക്ക് കൊണ്ട് പോയതെന്നും ജീവനക്കാർ നേരത്തെ മൊഴി നൽകിയിരുന്നു.