തിരക്കേറിയ കോട്ടയം മാർക്കറ്റിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത് പി എസ് എം എന്ന ഒറ്റക്കട;  പി.എസ്.എമ്മിൻ്റെ പച്ചക്കറി മൊത്തക്കച്ചവട കടയ്ക്ക് ലൈസൻസില്ല: തേർഡ് ഐ വാർത്ത കണ്ട് പൊലീസ് ഇടപെട്ടിട്ടും കുലുക്കമില്ലാതെ വീണ്ടും റോഡ് കയ്യേറി കച്ചവടം; നിയമം ലംഘിച്ച് നടക്കുന്ന അനധികൃത കച്ചവടത്തിന് ഒത്താശ ചെയ്ത് നഗരസഭ

തിരക്കേറിയ കോട്ടയം മാർക്കറ്റിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത് പി എസ് എം എന്ന ഒറ്റക്കട; പി.എസ്.എമ്മിൻ്റെ പച്ചക്കറി മൊത്തക്കച്ചവട കടയ്ക്ക് ലൈസൻസില്ല: തേർഡ് ഐ വാർത്ത കണ്ട് പൊലീസ് ഇടപെട്ടിട്ടും കുലുക്കമില്ലാതെ വീണ്ടും റോഡ് കയ്യേറി കച്ചവടം; നിയമം ലംഘിച്ച് നടക്കുന്ന അനധികൃത കച്ചവടത്തിന് ഒത്താശ ചെയ്ത് നഗരസഭ

തേർഡ് ഐ ബ്യൂറോ

കോട്ടയം : തിരക്കേറിയ മാർക്കറ്റ് റോഡ് തടസപ്പെടുത്തി പി.എസ്.എം വെജിറ്റബിളിൻ്റെ പച്ചക്കറിക്കച്ചവടം. മാർക്കറ്റിലെ ഗതാഗത കുരുക്കിന് കാരണം പിഎസ് എം എന്ന ഒറ്റക്കടയാണ്. ഈ സ്ഥാപനം നഗരസഭയുടെ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് തേർഡ് ഐ ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.  ഓണക്കാലത്ത് കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് ഇവിടെ വ്യാപാരം. നഗരമദ്ധ്യത്തിൽ എം എൽ റോഡിലാണ് നിയന്ത്രണങ്ങൾ എല്ലാം കാറ്റിൽപറത്തി സ്ഥാപനം പ്രവർത്തിക്കുന്നത്.

എംഎൽ റോഡിൽ നിന്നും അനുപമ തീയേറ്റർ റോഡിലേക്ക് കയറുന്ന ഭാഗത്തായാണ് കട പ്രവർത്തിക്കുന്നത്. റോഡിലേക്ക് വാഹനം ഇറക്കി നിർത്തിയും  പച്ചക്കറിയും ചാക്ക് കെട്ടുകളും നടുറോഡിൽ  നിരത്തിവച്ചുമാണ്  ഇവർ കച്ചവടം ചെയ്യുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം തേഡ് ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപിന്നാലെ സ്ഥലത്തെത്തിയ കൺട്രോൾ റൂം പോലീസ്‌സംഘം നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇവർ കച്ചവട സാധനങ്ങൾ കടയ്ക്കുള്ളിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഓണത്തിരക്കേറിയ ഇന്ന് രാവിലെ വീണ്ടും സാധനങ്ങൾ റോഡിലേക്ക് ഇറക്കി വെച്ചാണ് ഇവർ കച്ചവടം ചെയ്യുന്നത്. സാധനങ്ങളും നാഷണൽ പെർമിറ്റ് ലോറികളും അടക്കമുള്ളവ റോഡിൽ നിരന്ന് കിടന്നതോടെ രാവിലെ രണ്ടു മണിക്കൂറോളമാണ് എംഎൽ റോഡിൽ ഗതാഗതം തടസ്സപ്പെട്ടത്.

മാർക്കറ്റിലെ ഗതാഗതവും കോവിഡ് നിയന്ത്രണങ്ങളും പൂർണമായും ലംഘിക്കുന്ന രീതിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നതാണ് പരാതി. നിലവിൽ കോട്ടയം മാർക്കറ്റിലെ ഉള്ളിൽ പുതിയതായി പച്ചക്കറി കടകൾക്ക് ലൈസൻസ് അനുവദിക്കുന്നില്ല. ഇത്തരത്തിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് റോഡിലേക്ക് സാധനങ്ങൾ ഇറക്കി വച്ച് കച്ചവടം ചെയ്യുന്നത്.

ഇതിനെതിരെ നടപടി എടുക്കാൻ നഗരസഭ ആരോഗ്യ വിഭാഗം ഇനിയും തയ്യാറായിട്ടില്ല. പോലീസ് പരിശോധനയ്ക്കെത്തി ആദ്യഘട്ടത്തിൽ സാധനം നീക്കാൻ നിർദ്ദേശം നൽകിയെങ്കിലും എങ്കിലും ഇപ്പോഴും ഇത് ഇവിടെ തുടരുകയാണ്. കോട്ടയം മാർക്കറ്റിൽ 26 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആണ് നിയന്ത്രണങ്ങൾ ലംഘിച്ചുള്ള പച്ചക്കറി കച്ചവടം വിവാദമായിരിക്കുന്നത്.