സ്വർണ്ണക്കള്ളക്കടത്ത് കേസ് : അറ്റാഷെയുടെ മൊഴി രേഖപ്പെടുത്തൽ അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം ; മാഫിയകൾ തമ്മിലുള്ള കിടമത്സരമാണ് സ്വർണ്ണക്കടത്ത് വിവരം ചോരാനിടയാക്കിയതെന്ന് സ്വപ്‌നയുടെ മൊഴി

സ്വർണ്ണക്കള്ളക്കടത്ത് കേസ് : അറ്റാഷെയുടെ മൊഴി രേഖപ്പെടുത്തൽ അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം ; മാഫിയകൾ തമ്മിലുള്ള കിടമത്സരമാണ് സ്വർണ്ണക്കടത്ത് വിവരം ചോരാനിടയാക്കിയതെന്ന് സ്വപ്‌നയുടെ മൊഴി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറ്റാഷെയുടെ മൊഴി രേഖപ്പെടുത്തൽ അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കേസുമായി ബവന്ധപ്പെച്ച് ലഭിച്ച മൊഴികളിൽ അറ്റാഷെയ്‌ക്കെതിരെ പരാമർശം ഉണ്ട്.

അതുകൊണ്ട് തന്നെ എൻഐഎ സംഘത്തെ ദുബായിൽ എത്തി മൊഴി രേഖപ്പെടുത്താൻ അനുവദിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ കേസുമായി ബന്ധപ്പെട്ട്
ഫൈസർ ഫരീദിന്റെ നാടുകടത്തൽ നടപടി വേഗത്തിലാക്കണമെന്നും വിദേശകാര്യ മന്ത്രാലയം അവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർല സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ അടക്കമുള്ള കാര്യങ്ങളിൽ വിശദമായ വിവരം നൽകണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് പാർലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറ്റാഷെയെ ചോദ്യം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

സ്വർണ്ണക്കടത്ത് വിവാദം വൻ ചർച്ചയായിരിക്കെയാണ് അറ്റാഷെ രാജ്യം വിട്ടത്. നയതന്ത്ര പരിരക്ഷയുടെ പിൻബലത്തിലാണ് അറ്റാഷെ നാടുവിട്ടത്. സ്വർണ്ണക്കടത്തിന് അറ്റാഷെയ്ക്ക് കമ്മീഷൻ നൽകിയിരുന്നുവെന്ന് സ്വപ്ന സരേഷ് അടക്കമുള്ള പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, സ്വർണക്കടത്തു മാഫിയകൾ തമ്മിലുള്ള കിടമൽസരമാണ് സ്വർണക്കടത്ത് വിവരം ചോരാനിടയാക്കിയതെന്നു സ്വപ്ന സരേഷ് എൻഐഎക്കു നൽകിയ മൊഴിയിൽ പറയുന്നു. വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിയതോടെ മറ്റു പോംവഴികൾ തേടുന്നതിനിടെയാണ് നയതന്ത്ര ബാഗേജ് വഴിയും കൊണ്ടുവരാമെന്ന ആശയം നാലാം പ്രതി സന്ദീപ് നായർ ഒന്നാംപ്രതി സരിത്തുമായി ചർച്ച ചെയ്തത്.

ഇതേതുടർന്ന് രണ്ടുകൂട്ടരും ചേർന്നു സ്വപ്നയുടെ സഹായം തേടുകയായിരുന്നു. ഇവർ ഇത്തരത്തിൽ 2019 ജനുവരി മുതൽ സ്വർണം നിർബാധം കടത്തി. ഇതോടെ മറ്റു മാഫിയ സംഘാംഗങ്ങൾക്കു ബിസിനസ് നഷ്ടമായി.

സ്വപ്നയും സരിത്തും ചേർന്നു വലിയൊരു സ്വർണ മാഫിയാ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതറിഞ്ഞ എതിർ ചേരി വിവരം അന്വേഷണ ഏജൻസികളെ അറിയിക്കുകയായിരുന്നു. ഇത്തരം സ്വർണക്കടത്തു ബിസിനസിൽ പണംമുടക്കാൻ തയ്യാറായവരെ കണ്ടെത്തിയിരുന്നത് കെ ടി റമീസാണ്.

അവരിൽനിന്നു പണം പിരിച്ചു ഹവാല വഴിയായിരിക്കും ഗൾഫിലെത്തിക്കുക. അവിടെനിന്നു സ്വർണമായി തിരിച്ചു കേരളത്തിൽ വരികയാണ്. ഹവാലയും റിവേഴ്‌സ് ഹവാലയും ഒരപോലെ സ്വർണക്കടത്തിൽ നടക്കുന്നതായും അന്വേഷണ ഏജൻസികൾ തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.