play-sharp-fill
പിഞ്ചു കുഞ്ഞിൻ്റെ ചികിത്സക്കെന്ന പേരിൽ ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ പിരിച്ച മറിയാമ്മ പാലായിലെ ബാങ്ക് തട്ടിപ്പുകാരി; മകൻ കള്ളനോട്ടടിക്കാരനും; മറിയാമ്മയും മകളും പോലീസ് പിടിയിൽ

പിഞ്ചു കുഞ്ഞിൻ്റെ ചികിത്സക്കെന്ന പേരിൽ ആൾമാറാട്ടം നടത്തി ലക്ഷങ്ങൾ പിരിച്ച മറിയാമ്മ പാലായിലെ ബാങ്ക് തട്ടിപ്പുകാരി; മകൻ കള്ളനോട്ടടിക്കാരനും; മറിയാമ്മയും മകളും പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: രോഗബാധിതയായ കുഞ്ഞിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി സോഷ്യല്‍ മീഡിയ വഴി ലക്ഷങ്ങള്‍ തട്ടിയെടുത്ത പാല സ്വദേശിനി മറിയാമ്മ സെബാസ്റ്റ്യന്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും. അമ്മയും മകളും പൊലീസിന്റെ പിടിയില്‍.

ചികിത്സാ വിവരങ്ങള്‍ ശേഖരിച്ച്‌ തട്ടിപ്പ് നടത്തിയതിനാണ് മറിയാമ്മയും, മകള്‍ അനിത റ്റി(29)യും ചേരാനല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാല ഓലിക്കല്‍ വീട്ടിലെ മറിയാമ്മ സെബാസ്റ്റ്യന്‍ പാല കിഴതടിയൂര്‍ സഹകരണ ബാങ്കില്‍ നിന്നും 50.60 ലക്ഷം തട്ടിയെടുത്ത കേസ്സിലെ ഒന്നാം പ്രതിയും ആണെന്നാണ് പൊലീസ് പറയുന്നത്.

ആള്‍മാറാട്ടം നടത്താന്‍ സഹായിച്ചുവെന്ന് സംശയിക്കപ്പെടുന്ന ഇവരുടെ മകന്‍ അരുണ്‍ മുമ്ബ് കള്ളനോട്ട് കേസ്സില്‍ അറസ്റ്റിലായി എന്ന വിവരവും പുറത്തുവരുന്നു.

2018-ലാണ് കേസിനാസ്പദമായ സംഭവം. ഈ സമയം മേഴ്സി എന്നുവിളിപ്പേരുള്ള മറിയാമ്മയായിരുന്നു ബാങ്കിന്റെ കാഷ്യര്‍. ബാങ്കിന്റെ ലോക്കറില്‍നിന്ന് 50.60 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്ന പരാതി. മകന്‍ അരുണ്‍ കള്ളനോട്ട് കേസ്സില്‍ പ്രതിയായതോടെ മറിയാമ്മ ബാങ്കില്‍ വരാതായി. ഇതെത്തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ പരിശോധന നടത്തിയപ്പോഴാണ് പണം കുറവുള്ളതായി കണ്ടെത്തിയത്.

മകന്‍ അരുണിന്റെ ആഡംബരജീവിതവും കടബാധ്യതയുമാണ് മറിയാമ്മ പണം തിരിമറി നടത്താനുണ്ടായ സാഹചര്യമെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ആഡംബര കാറുകള്‍ വാങ്ങുകയും പിന്നീട് മാസങ്ങള്‍ക്കുള്ളില്‍ ഇത് വില്‍ക്കുകയുമായിരുന്നു ഇവരുടെ മകന്റെ അരുണിന്റെ രീതി.

മകള്‍ വിദേശത്തു പോയിയെങ്കിലും ജോലി ലഭിക്കാതെ തിരികെ എത്തിയ സാഹചര്യവും മറിയാമ്മയെ സമ്മര്‍ദ്ദത്തിലാക്കി.വന്‍തുക മുടക്കിയായിരുന്നു ഇവര്‍ മകളെ വിദേശത്തേക്ക് അയച്ചത്.

ചികത്സ്‌ക്കെന്നുപറഞ്ഞ് തട്ടിപ്പുനടത്തിയ കേസില്‍ മറിയാമ്മയുടെ മകന്‍ അരുണ്‍ സെബാസ്റ്റ്യനും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. എടിഎം കാഷ് ഡിപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ടു നിക്ഷേപിച്ച സംഭവത്തില്‍ അരുണിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

പാലായില്‍ സിവില്‍ സ്റ്റേഷനു സമീപം ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്ന അരുണ്‍ ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ഉപയോഗിച്ചു 2000 രൂപയുടെ കളര്‍ പകര്‍പ്പുകള്‍ എടുത്തശേഷം ഇത് ഫെഡറല്‍ ബാങ്കിന്റെ സിഡിഎം മെഷീനില്‍ നിക്ഷേപിക്കുകയായിരുന്നു. 2000 രൂപയുടെ അഞ്ചു നോട്ടുകളാണു മെഷീനില്‍ നിക്ഷേപിച്ചത്. പൊലീസ് പണം നിക്ഷേപിച്ച ആളിന്റെ അക്കൗണ്ട് നമ്ബര്‍ തിരിച്ചറിഞ്ഞാണ് അന്വേഷണം ആരംഭിച്ചത്.

എറണാകുളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ബാങ്കുകളില്‍ കള്ളനോട്ടുകള്‍ നിക്ഷേപിച്ചശേഷം രണ്ടു ദിവസത്തിനുള്ളില്‍ തുല്യമായ തുക എടിഎം മുഖേന പിന്‍വലിക്കുകയായിരുന്നു അരുണിന്റെ രീതി.50,000 രൂപയോളം വിവിധ ബാങ്കുകളില്‍ ഇത്തരത്തില്‍ തട്ടിച്ചിട്ടുണ്ടെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

മറിയാമ്മയ്ക്കൊപ്പം മകള്‍ അനിതയും ചേരാനല്ലൂര്‍ പൊലീസ് ചാര്‍ജ്ജുചെയ്ത കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.എരൂര്‍ ഷാസ് മിസ്റ്റിക്ഹെയ്റ്റ് ഫ്ലാറ്റില്‍ നിന്നുമാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള പെരുമ്ബാവൂര്‍ രായമംഗലം വായക്കര മാടശേരിയില്‍ പ്രവീണിന്റെ മകള്‍ ഗൗരിലക്ഷമിയുടെ ചികത്സയ്ക്കായി ചാരിറ്റി പ്രവര്‍ത്തകനായ ഫറൂക്ക് ചെറുപ്പുളശ്ശേരി മുഖാന്തിരം സാമൂഹ്യമാധ്യമങ്ങളില്‍ സാഹായം അഭ്യര്‍ത്ഥിച്ച്‌ പോസ്റ്റിട്ടിരുന്നു.ഇതെത്തുടര്‍ന്ന് നാനാതുറകളില്‍ നിന്നും സഹായം പ്രവഹിക്കുകയും ചെയ്തു.

ഈ മാസം 7-ന് പരിചയക്കാരനായ ഡോക്ടറാണ് മകളുടെ ഫോട്ടോ ഉപയോഗിച്ച്‌ തട്ടിപ്പുനടത്തുന്നതായുള്ള വിവരം പ്രവീണിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. കൃപാസനം, പ്രസാദ വരവ് മാതാവ് എന്ന ഫെയിസ് ബുക്ക് അക്കൗണ്ട് വഴിയായിരുന്നു കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച്‌ പണപ്പിരിവ് നടത്തിയത്. ഇവരുടെ വിലാസവും ഗുഗിള്‍ പേ നമ്ബറും സഹായ അഭ്യര്‍ത്ഥനയ്ക്കൊപ്പം ചേര്‍ത്തിരുന്നു. വിവരം പ്രവീണ്‍ ചേരാനല്ലൂര്‍ പൊലീസില്‍ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയും മകളും കുടുങ്ങിയത്.

ഉദ്ദേശം 1 ലക്ഷത്തോളം രൂപ ഇവര്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച്‌ ആഡംബര ജീവിതം നയിച്ചുവരികയായിരുന്നെന്നാണ് പൊലീസ് അന്വേഷത്തില്‍ വ്യക്തമായിട്ടുള്ളത്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജുവിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം എ സി പി ലാല്‍ജി,ചേരാനല്ലൂര്‍ സി ഐ വിപിന്‍കുമാര്‍,എസ് ഐ സന്തോഷ് മോന്‍,എ എസ് ഐ ഷുക്കൂര്‍ വി എ,എസ് സി പി ഒ സിഗോഷ്,പോള്‍ എല്‍ വി,ഷീബ സി പി ഒ മാരായ പ്രശാന്ത് ബാബു,പ്രിയ,ജിനി,ജാന്‍സി എന്നിവര്‍ ചേര്‍ന്നാണ്.