ശ്രീലങ്കൻ ടീമിലെ സപ്പോർട്ടിങ്ങ് സ്റ്റാഫിന് കൊവിഡ്: ഇന്ത്യ ശ്രീലങ്ക പരമ്പര നീട്ടി വച്ചു

ശ്രീലങ്കൻ ടീമിലെ സപ്പോർട്ടിങ്ങ് സ്റ്റാഫിന് കൊവിഡ്: ഇന്ത്യ ശ്രീലങ്ക പരമ്പര നീട്ടി വച്ചു

സ്പോട്സ് ഡെസ്ക്

കൊളംബോ: ലങ്കന്‍ ടീമിലെ രണ്ടു സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യ – ശ്രീലങ്ക ഏകദിന, ട്വന്റി 20 പരമ്പരകള്‍ നീട്ടിവെച്ചു.

ശ്രീലങ്കയുടെ ബാറ്റിങ് പരിശീലകന്‍ ഗ്രാന്റ് ഫ്ളവറും ഡാറ്റ അനലിസ്റ്റ് ജിടി നിരോഷനുമാണ് കോവിഡ് പോസിറ്റീവ് ആയത്. ഇംഗ്ലണ്ട് പരമ്പരക്കായി യൂകെയില്‍ ആയിരുന്ന സംഘത്തില്‍ ഉള്ളവരാണ് ഇരുവരും. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും മൂന്ന് ദിവസത്തേക്കാണ് മത്സരങ്ങള്‍ നീട്ടിവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ജൂലൈ 13ന് ആരംഭിക്കേണ്ട പരമ്പര ജൂലൈ 17ന് ആരംഭിക്കും,ജൂലൈ 27 വരെ തുടരും. ചിലപ്പോള്‍ അതിലും വൈകിയേക്കും” ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താവ് പറഞ്ഞു.പുതുക്കിയ തീയതി പ്രകാരം മൂന്ന് ഏകദിനമത്സരങ്ങള്‍ ജൂലൈ 17,19, 21 എന്നീ ദിവസങ്ങളിലും മൂന്ന് ടി20 മത്സരങ്ങള്‍ ജൂലൈ 24,25,27 എന്നീ ദിവസങ്ങളിലുമാകും നടക്കുക. നേരത്തെ ജൂലൈ 13നാണ് മത്സരങ്ങള്‍ തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്.

പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഇന്ത്യക്ക് വേണ്ടി നായകനായുള്ള ധവാന്റെ അരങ്ങേറ്റ പരമ്പരയാണിത്.