മാധ്യമ പ്രവർത്തകൻ ടി. ബി ബാബുക്കുട്ടൻ (47) ചെറുതോണി അന്തരിച്ചു
സ്വന്തം ലേഖകൻ
ചെറുതോണി : മാതൃഭൂമി ദിനപത്രത്തിന്റെ ചെറുതോണി ലേഖകൻ ഇടുക്കി വെളളക്കയം തോട്ടുമുഖത്ത് ടി. ബി ബാബുക്കുട്ടൻ (47) അന്തരിച്ചു. മൾട്ടിപ്പിൾ മൈലേമ എന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടർന്ന് ചികിൽസയിലിരിക്കെ കൊവിഡും, ന്യുമോണിയയും പിടിപെട്ടു.
ഒരു മാസമായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. നില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അവിടെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച ബാബുക്കുട്ടൻ ചൊവ്വാഴ്ച്ച രാവിലെ 6.40 ന് മണമടയുകയായിരുന്നു. സംസ്കാരംവൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ ദീപ. മക്കൾ: നന്ദന, ദീപക്.
Third Eye News Live
0