play-sharp-fill
പ്രധാനമന്ത്രി അഭിനന്ദിച്ച രാജപ്പൻ്റെ പണം തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്: രാജപ്പൻ്റെ അഞ്ച് ലക്ഷം രൂപ തിരികെ നൽകുമെന്ന് ബന്ധുക്കൾ: കേസ് ഒത്തു തീർപ്പിലേയ്ക്ക്

പ്രധാനമന്ത്രി അഭിനന്ദിച്ച രാജപ്പൻ്റെ പണം തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്: രാജപ്പൻ്റെ അഞ്ച് ലക്ഷം രൂപ തിരികെ നൽകുമെന്ന് ബന്ധുക്കൾ: കേസ് ഒത്തു തീർപ്പിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ

കുമരകം: പ്രധാനമന്ത്രി മൻകി ബാത്തിലൂടെ അഭിനന്ദിച്ച കുമരകം മഞ്ചാടിക്കരിയിലെ രാജപ്പൻ്റെ അവാർഡ് തുക ബന്ധുക്കൾ തട്ടിയെടുത്ത സംഭവത്തിൽ വഴിത്തിരിവ്.

തട്ടിയെടുത്ത പണം രാജപ്പന് ബന്ധുക്കൾ തിരികെ നൽക, ഇതോടെ കേസ് പിൻവലിക്കുമെന്നും ധാരണയായി. പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലൂടെ പ്രശസ്തനായ മഞ്ചാടിക്കരി എൻ.എസ് . രാജപ്പന്റെ അക്കൗണ്ടിൽ നിന്നു പിൻവലിച്ച പണം സഹോദരി വിലാസിനി തിരികെ നൽകിയതോടെയാണ് കേസ് ഒത്തു തീർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം തിരിച്ചുകിട്ടി യാൽ പരാതി പിൻവലിക്കാമെന്നു രാജപ്പൻ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ സഹോദരിക്കു വേണ്ടി ബന്ധു ബാങ്കിൽ എത്തി പണം തിരികെ നിക്ഷേപിച്ചത്.

രാജപ്പന്റെ അക്കൗണ്ടിൽ നിന്നു സഹോദരി പിൻവലിച്ച 5.08 ലക്ഷം രൂപയും എടിഎം കാർഡ് ഉപയോഗിച്ചു സാധനങ്ങൾ വാങ്ങിയ 20,000 രൂപയും ഉൾപ്പെടെ 5.28 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.

കേസുമായി രാജപ്പൻ മുൻപോട്ട്‌ പോകുന്നില്ലായെന്ന് അറിയിച്ചിട്ടുള്ളതിനാൽ വിവരം കോടതിയെ ധരിപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം