അഞ്ച് വയസുകാരന് മരുന്ന് മാറി നൽകിയതായി പരാതി ; ഫാർമസിസ്റ്റിനെതിരെ പരാതി നൽകി കുട്ടിയുടെ കുടുംബം

തൃശൂർ : അഞ്ച് വയസുകാരന് മരുന്ന് മാറിനൽകി. മുണ്ടിനീരിന് കഴിക്കാനുള്ള മരുന്നിനു പകരം കുട്ടിക്ക് നൽകിയത് പ്രെഷറിനുള്ള മരുന്ന്. സംഭവത്തിൽ വാരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെ പരാതി നൽകി കുട്ടിയുടെ കുടുംബം. ഡെപ്യൂട്ടി ഡിഎംഒ യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡോക്ടര്‍ എഴുതി നല്‍കിയ ഗുളിക ഫാര്‍മസിസ്റ്റ് തെറ്റി നല്‍കിയതായാണ് പരാതി. ഈ മാസം മൂന്നിന് ആയിരുന്നു സംഭവം. കുട്ടിയുടെ പിതാവ് കാരികുളം സ്വദേശി കബീറിന്റെ പരാതിയിലാണ് അന്വേഷണം. കടുത്തതലവേദനയും ഛര്‍ദിയും ഉണ്ടായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടി വിദഗ്ദ ചികിത്സ തേടിയിരുന്നു. പിന്നാലെയാണ് […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (17 /04/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം (17 /04/2024) 1st Prize-Rs :70,00,000/- NB 432775 (KOZHIKKODE)   Cons Prize-Rs :8,000/-  NA 432775 NC 432775 ND 432775 NE 432775 NF 432775 NG 432775 NH 432775 NJ 432775 NK 432775 NL 432775 NM 432775   2nd Prize Rs :10,00,000/- NG 222537 (THIRUVANANTHAPURAM)   3rd Prize Rs :1,00,000/- NA 955807 NB 550957 […]

ടൈപ്പ് വൺ പ്രമേഹരോഗിയായ 17കാരി മരിച്ചു ; വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം

കോഴിക്കോട് : വടകരയിൽ പ്രമേഹ രോഗിയായ 17കാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകള്‍ ഹിബ സുല്‍ത്താനയാണ് മരിച്ചത്. ടൈപ്പ് വൺ പ്രമേഹരോഗിയായ കുട്ടിയെ വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചത്. രോഗം ഗുരുതരമായതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്. ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്പാദനം കുറയുമ്ബോഴോ ശരിയായി ഇന്‍സുലിന്‍ ഉപാദിപ്പിക്കാനാകാതെ വരുമ്ബോഴോ ആണ് പ്രമേഹം ഉടലെടുക്കുന്നത്. ഇന്‍സുലിന്‍ ഒരു ഹോര്‍മോണാണ്. ഭക്ഷിക്കുന്ന ആഹാരത്തിലെ പഞ്ചസാര ഊര്‍ജജമാക്കി […]

സോളാര്‍ വിഷയത്തിലെ എല്‍ഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് വളയല്‍ സമരം സിപിഎം മുന്‍കൈയെടുത്ത് ഒത്തുതീര്‍പ്പാക്കിയതെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജോണ്‍ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍ ശരിവച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

  കോട്ടയം:  സോളാര്‍ സമരം പിന്‍വലിച്ചത് ഒത്തുതീര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. ജോണ്‍ മുണ്ടക്കയത്തിന്‍റെ ലേഖനം താൻ വായിച്ചു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെക്കുറെ ശരിയാണ്. സോളാറില്‍ നേരത്തേ തന്നെ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നതാണ്. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ തയാറായിരുന്നു. എന്നാല്‍ തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തില്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്‍റെ ഭാഗമായി ഇരുപക്ഷവും സംസാരിച്ചിരുന്നു. സമരം ഒത്തുതീ‍ർപ്പാക്കാൻ ഒരു നി‍‍ർദേശം വന്നു. അതിനോട് സ‍ർക്കാർ പോസിറ്റീവായി തന്നെ പ്രതികരിച്ചുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. സമരം നടക്കുമ്പോള്‍ തിരുവഞ്ചൂർ ആയിരുന്നു ആഭ്യന്തരമന്ത്രി. അതേസമയം […]

ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെന്‍റ് ചെയ്തു : കോട്ടയം ബിഷപ്പ് ആസ്ഥാന മന്ദിരത്തിൽ പ്രതിഷേധം

  കോട്ടയം: ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്തു. അന്ത്യോക്യാ പാത്രയർക്കീസിൻ്റേതാണ് ഉത്തരവ്.   ഇദ്ദേഹത്തിൻ്റെ ആർച്ച് ബിഷപ് പദവി നേരത്തെ പാത്രയർക്കീസ് എടുത്തു കളഞ്ഞിരുന്നു. ഇന്നലെ ബിഷപ് കുര്യാക്കോസ് മാർ സേവോറിയോസിൽ നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. അന്ത്യോക്യാ പാത്രയർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.   സസ്പെൻഷൻ ഉത്തരവിൽ അമർഷം വ്യക്തമാക്കി ഒരു വിഭാഗം വിശ്വാസികൾ കോട്ടയം ചിങ്ങവനത്തുള്ള ബിഷപ്പിന്‍റെ ആസ്ഥാന മന്ദിരത്തിന് മുന്നിൽ പ്രതിഷേധിക്കുന്നുണ്ട്. ഇവരെ ശാന്തരാക്കുവാൻ […]

കാസർകോട് തൃക്കരിപ്പൂർ ഇ.കെ നായനാർ പോളിടെക്നിക് കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

  കാസർകോട് ഭീമനടി സ്വദേശി അഭിജിത്ത് ഗംഗാധരൻ(19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അഭിജിത്തിനെ ഹോസ്റ്റലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഒന്നാം വർഷ കമ്ബ്യൂട്ടര്‍ സയൻസ് വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്. ഇവരുടെ പരീക്ഷ ഇപ്പോള്‍ നടക്കുകയാണ്. മറ്റൊരു വിദ്യാർത്ഥിയുടെ ഹാള്‍ ടിക്കറ്റ് അഭിജിത്തിന്റെ കൈവശമായിരുന്നു ഇരുന്നത്. ഇത് വാങ്ങുന്നതിനായി വിദ്യാർത്ഥി ഹോസ്റ്റല്‍ മുറിയില്‍ എത്തിയിട്ടും അഭിജിത്ത് വാതില്‍ തുറന്നില്ല. ഇതോടെ മൊബൈലില്‍ വിളിച്ചു നോക്കി. ഫോണ്‍ സ്വിച്ച്‌ ഓഫ് […]

ക്യാൻസർ രോഗിക്ക് പണം നൽകാൻ എന്ന വ്യാജേനയും ഭീഷണിപ്പെടുത്തിയും യുവതിയുടെ കൈയിൽ നിന്ന് 2 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

  കണ്ണൂർ: ഓൺലൈൻ ചാറ്റിങ്ങിൽ പരിചയപ്പെട്ട കൂത്തുപറമ്പ് സ്വദേശിനിയായ യുവതിയിൽനിന്ന് രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ആലുവ സ്വദേശി അറസ്റ്റിൽ. ശ്രീമൂലനഗരം കഞ്ഞിക്കൽ ഹൗസിൽ അബ്ദുൾ ഹക്കീമി(38)നെയാണ് അറസ്റ്റ് ചെയ്തത്.   ഓൺലൈൻ പ്ലാറ്റ്ഫോം ചാറ്റിലൂടെയാണ് ഹക്കീം യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് വ്യാജവിലാസത്തിൽ ചാറ്റിംഗ് നടത്തി സൗഹൃദം സ്ഥാപിച്ചു. നാട്ടിലെ അർബുദരോഗിക്ക് സഹായം വേണമെന്ന് അഭ്യർത്ഥിച്ച് ഗൂഗിൾ പേ നമ്പർ കൊടുക്കുകയും യുവതി തുക അയച്ചുകൊടുക്കുകയും ചെയ്തു. ഇത് തുടരുകയും ചെയ്തു.   പിന്നീട് വ്യക്തിപരമായ ആവശ്യത്തിന് വാങ്ങിയ തുക തിരികെ വേണമെന്ന് […]

സോളാര്‍ സമരം ഒത്തു തീര്‍ക്കാന്‍ സിപിഎം ശ്രമിച്ചെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍

  കണ്ണൂർ: സോളാര്‍ സമരം ഒത്തു തീര്‍ക്കാന്‍ സിപിഎം ശ്രമിച്ചെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍. ഒത്തു തീര്‍പ്പിന് പോകേണ്ട കാര്യം സിപിഎമ്മിനില്ല. ആരോപണം പാര്‍ട്ടിക്ക് എതിരായ പ്രചാരവേലയാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉന്നതങ്ങളിലേക്ക് പോകാതിരിക്കാന്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തമാണ്. സോളാര്‍ കേസില്‍ സമരത്തിന് ശേഷമാണ് ജുഡീഷണല്‍ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് ഇറങ്ങിയത്. അത് സമരത്തിന്റെ വിജയമാണെന്നും ജയരാജന്‍ പ്രതികരിച്ചു. എല്‍ഡിഎഫിന്റെ സോളാര്‍ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ സമരം തീര്‍ത്തത് ഒരു ഫോണ്‍കോള്‍ […]

ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍: സംഭവം തിരുവനന്തപുരം തൈക്കാട്

  തിരുവനന്തപുരം: തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീല മരിച്ച നിലയില്‍. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം വരും. ഇന്നലെ വൈകിട്ടോടെ ഇതിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു. കെട്ടിട ഉടമ കണ്ണേറ്റുമുക്ക് സ്വദേശി ഷാജി അറിയിച്ചതിനെ തുടര്‍ന്ന് തമ്പാനൂര്‍ പോലീസ് സ്ഥലത്തെത്തി. അകത്തുനിന്ന് പൂട്ടിയിരുന്ന വാതില്‍ പൂട്ടുതകര്‍ത്താണ് പോലീസ് അകത്തു പ്രവേശിച്ചത്. ശാരീരിക അവശതകളുള്ള ആളായിരന്നു മരിച്ച ഷീല. അന്‍പത്തഞ്ച് വയസോളം പ്രായം വരും. ഇവരുടെ […]

യാത്രക്കാർ നോക്കി നിൽക്കെ കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ തമ്മിൽതല്ല്

  കൊച്ചി: സ്വകാര്യ ജീവനക്കാർ തമ്മിൽത്തല്ല്  യാത്രക്കാർ നോക്കിനില്‍ക്കെ ആയിരുന്നു ബസ് ജീവനക്കാർ തമ്മിൽ കൊമ്പു കോർത്തത്. കൊച്ചി നേവല്‍ ബേസിന് സമീപത്തെ വാതുരുത്തി ബസ് സ്റ്റോപ്പിന് സമീപത്തായി കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. കാക്കനാട് നിന്നും ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇൻഷ ബസിലെ ജീവനക്കാരും ഫോർട്ട് കൊച്ചിയില്‍ നിന്നും ചിറ്റൂരിലേക്ക് പോവുകയായിരുന്ന പൊറ്റെക്കാട് ബസിലെ ജീവനക്കാരും തമ്മിലായിരുന്നു തർക്കം ഉണ്ടായത് .   പൊറ്റെക്കാട് ബസ് ഇൻഷ ബസില്‍ ഉരസിയതാണ് തർക്കത്തിന്റെ ആരംഭം . തുടർന്നുള്ള സംഘർഷത്തില്‍ ജാക്കി ലിവർ […]