ക്നാനായ യാക്കോബായ സുറിയാനി സഭ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെന്‍റ് ചെയ്തു : കോട്ടയം ബിഷപ്പ് ആസ്ഥാന മന്ദിരത്തിൽ പ്രതിഷേധം

Spread the love

 

കോട്ടയം: ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്തു. അന്ത്യോക്യാ പാത്രയർക്കീസിൻ്റേതാണ് ഉത്തരവ്.

video
play-sharp-fill

 

ഇദ്ദേഹത്തിൻ്റെ ആർച്ച് ബിഷപ് പദവി നേരത്തെ പാത്രയർക്കീസ് എടുത്തു കളഞ്ഞിരുന്നു. ഇന്നലെ ബിഷപ് കുര്യാക്കോസ് മാർ സേവോറിയോസിൽ നിന്ന് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. അന്ത്യോക്യാ പാത്രയർക്കീസിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.

 

സസ്പെൻഷൻ ഉത്തരവിൽ അമർഷം വ്യക്തമാക്കി ഒരു വിഭാഗം വിശ്വാസികൾ കോട്ടയം ചിങ്ങവനത്തുള്ള ബിഷപ്പിന്‍റെ ആസ്ഥാന മന്ദിരത്തിന് മുന്നിൽ പ്രതിഷേധിക്കുന്നുണ്ട്. ഇവരെ ശാന്തരാക്കുവാൻ ബിഷപ്പ് മന്ദിരത്തിൻ്റെ മട്ടുപ്പാവിലെത്തി അനുനയിപ്പിക്കുകയും ശാന്തരാകുവാൻ ആവശ്യപ്പെടുകയും ചെയ്തു. പാത്രിയർക്കീസ് ബാവായുടെ കല്പനയിൽ മാനേജിങ് കമ്മിറ്റി അംഗങ്ങളും പ്രത്യേക യോഗം ചേർന്ന് പ്രതിക്ഷേധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group