ടൈപ്പ് വൺ പ്രമേഹരോഗിയായ 17കാരി മരിച്ചു ; വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം

Spread the love

കോഴിക്കോട് : വടകരയിൽ പ്രമേഹ രോഗിയായ 17കാരി മരിച്ചു. എരത്ത് മുഹമ്മദ് അലിയുടെ മകള്‍ ഹിബ സുല്‍ത്താനയാണ് മരിച്ചത്. ടൈപ്പ് വൺ പ്രമേഹരോഗിയായ കുട്ടിയെ വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

video
play-sharp-fill

ഇന്നലെ വൈകുന്നേരമാണ് വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ കല്ലാച്ചി ആശുപത്രിയില്‍ എത്തിച്ചത്. രോഗം ഗുരുതരമായതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിക്കവെയാണ് മരണം സംഭവിച്ചത്.

ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്പാദനം കുറയുമ്ബോഴോ ശരിയായി ഇന്‍സുലിന്‍ ഉപാദിപ്പിക്കാനാകാതെ വരുമ്ബോഴോ ആണ് പ്രമേഹം ഉടലെടുക്കുന്നത്. ഇന്‍സുലിന്‍ ഒരു ഹോര്‍മോണാണ്. ഭക്ഷിക്കുന്ന ആഹാരത്തിലെ പഞ്ചസാര ഊര്‍ജജമാക്കി മാറ്റുന്നത് ഈ ഇന്‍സുലിനാണ്. പ്രമേഹമുള്ള ഒരാള്‍ക്ക് രക്തത്തില്‍ കുടുതല്‍ പഞ്ചസാര ഉണ്ടാകും. ഇത് ശരീരത്തിലെ പല ഭാഗങ്ങളെയും ദോഷകരമായി ബാധിക്കും. കണ്ണുകള്‍, രക്തധമനികള്‍, ഹൃദയം, ഞരമ്ബ്, വൃക്ക എന്നിവയെ ഒക്കെ ഇത് ബാധിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group