കുമാരനല്ലൂർ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ ഗാനമേളയ്ക്കിടെ സംഘർഷം;  രണ്ടു പേർക്ക് വെട്ടേറ്റു: സ്ഥലത്ത് സംഘർഷാവസ്ഥ

കുമാരനല്ലൂർ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ ഗാനമേളയ്ക്കിടെ സംഘർഷം; രണ്ടു പേർക്ക് വെട്ടേറ്റു: സ്ഥലത്ത് സംഘർഷാവസ്ഥ

ക്രൈം ഡെസ്ക്

കോട്ടയം: കുമരനല്ലൂർ തൃക്കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നട്ടാശേരി വേമ്പിൻ കുളങ്ങര ക്ഷേത്രത്തിൽ നടത്തിയ ഗാനമേളയ്ക്കിടെ സംഘർഷം. ഒരാൾക്ക് വെട്ടേറ്റു. മറ്റൊരാൾക്ക് വിളക്കിന് അടിയേറ്റു.

നട്ടാശേരി മാടപ്പള്ളി ശശികുമാറിനാണ് (52) വെട്ടേറ്റത്. നട്ടാശേരി അശോക ഭവനിൽ അശോകനെ (47) വിളക്കിന് അടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഗാനമേളയ്ക്ക് എത്തിയ ഇരുവിഭാഗങ്ങൾ തമ്മിൽ അടിയുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിലാണ് ഇരുവർക്കും പരിക്കേൽക്കുന്നത്. ശശികമാറിൻ്റെ കാലിനാണ് വെട്ടേറ്റത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഡി.വൈ.എസ്.പി. ആർ. ശ്രീകുമാർ സ്ഥലത്തെത്തി ഗാനമേള നിർത്തിവെപ്പിച്ചു.

ഉത്സവത്തോടനുബന്ധിച്ച് കുമാരനല്ലൂരിൻ്റെ പല ഭാഗത്തും സംഘർഷമുണ്ടായതായി പോലീസ് അറിയിച്ചു. രാത്രിയിലും വിവിധ സ്ഥലങ്ങളിൽ വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.