കെ.എസ്.ആർ.ടി.സി കട്ടപ്പുറത്ത്:  സ്‌പെയർപാട്‌സിനുള്ള കാശെടുത്ത് കട്ടിൽപണിത് ആഘോഷമാക്കി യൂണിയൻ നേതാക്കൾ

കെ.എസ്.ആർ.ടി.സി കട്ടപ്പുറത്ത്:  സ്‌പെയർപാട്‌സിനുള്ള കാശെടുത്ത് കട്ടിൽപണിത് ആഘോഷമാക്കി യൂണിയൻ നേതാക്കൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കട്ടപ്പുത്തുകൂടി തട്ടിയും മുട്ടിയും കടന്നു പോകുന്ന കെ.എസ്.ആ്ർ.ടി.സിയ്്ക്ക് എട്ടിന്റെ പണി നൽകി യൂണിയൻ നേതാക്കൾ.

സ്പെയർപാർട്സ് വാങ്ങാൻ അനുവദിച്ച പണമുപയോഗിച്ചാണ്  കെ.എസ്.ആർ.ടി.സിയിൽ കട്ടിൽ നിർമ്മിക്കുന്നത്. അറ്റകുറ്റപ്പണി നടത്താതെ ആയിരത്തിലേറെ ബസുകൾ വർക്ഷോപ്പിൽ കിടക്കുമ്പോഴാണ് സ്പെയർപാർട്സ് വാങ്ങാൻ അനുവദിച്ച പണത്തിൽനിന്നു മൂന്നു ലക്ഷം രൂപ വകമാറ്റി പമ്പയിൽ ഓഫീസർമാർക്ക് ഉപയോഗിക്കാനായി കട്ടിൽ പണിയുന്നത്. പാപ്പനംകോട് സെൻട്രൽ വർക്ഷോപ്പിൽ ഇരുപതോളം കട്ടിലുകളാണു നിർമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോർപ്പറേഷൻ നഷ്ടത്തിലായതിനാൽ ജീവനക്കാരുടെ ശമ്പളവും പി.എഫ്. വായ്പയും മെഡിക്കൽ റീ-ഇംബേഴ്സ്മെന്റുമെല്ലാം മുടങ്ങിക്കിടക്കുന്നു. പതിവായി കഴിക്കേണ്ട മരുന്നു വാങ്ങാൻ പണമില്ലാതെ കണ്ടക്ടർ ഹൃദയാഘാതം മൂലം മരിച്ചതു കഴിഞ്ഞ ദിവസമാണ്.കെ.എസ്.ആർ.ടി.സി. ബസുകൾക്കു മുന്നിലും പിന്നിലും സമാന്തര സർവീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങളെ പിടികൂടുന്നതിനുള്ള സ്‌ക്വാഡുകളെ നിർജീവമാക്കിയും തലപ്പത്തുള്ളവർ ഇരിക്കുന്ന കൊമ്പു മുറിക്കുന്നുണ്ട്.

സ്വകാര്യ സർവീസുകളെ പിടികൂടാൻ ചുമതലയുള്ള എ.എം.വി. സ്‌ക്വാഡിനു രണ്ടാഴ്ചയായി വാഹനം നൽകുന്നില്ല. ചീഫ് ഓഫീസിൽ 26 സ്റ്റാഫ് ജീപ്പുകളുണ്ടായിരിക്കെയാണ് ഇത്.
കരാറടിസ്ഥാനത്തിൽ നിയമിതരായ ഫിനാൻസ് മാനേജരും ഡി.ജി.എമ്മും അർഹതയില്ലാതിരുന്നിട്ടും സ്റ്റാഫ് കാറിലാണു യാത്ര. ചീഫ് ഓഫീസിൽ തമ്പടിച്ചിരിക്കുന്ന പതിനഞ്ചോളം മെക്കാനിക് വിഭാഗം ഉദ്യോഗസ്ഥരും സ്റ്റാഫ് കാറുകൾ ഉപയോഗിക്കുന്നുണ്ട്.