സ്വന്തം ലേഖകൻ
കൊല്ലം: മുന്‍വിരോധത്താല്‍ അയല്‍വാസിയെയും സുഹൃത്തിനെയും മര്‍ദിച്ചയാള്‍ പോലീസ് പിടിയിലായി. ശക്തികുളങ്ങര തുപ്പശ്ശേരി വീട്ടില്‍ സ്റ്റാലിന്‍ (42) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ച അഞ്ചാലുമൂട് പോലീസ് സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് സ്റ്റാലിന് സമന്‍സ് നല്‍കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്നതിനായി ഇയാളുടെ അയല്‍വാസിയായ യേശുദാസനും സുഹൃത്തും ഇയാളെ വിളിച്ചുവരുത്തിയിരുന്നു. ഈ വിരോധത്തില്‍ വൈകീട്ട് നാലരയോടെ മുക്കാട് ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന യേശുദാസിനെയും സുഹൃത്തിനെയും അസഭ്യം പറയുകയും യേശുദാസിനെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാള്‍ക്കെതിരേ കൊലപാതക കേസ് നിലവിലുണ്ട്. ശക്തികുളങ്ങര പോലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ്, എസ്.ഐ. ഐ.വി.ആശ, പ്രദീപ്, എസ്.സി.പി.ഒ. അബു താഹിര്‍, ബിജു, സി.പി.ഒ. അനില്‍കുമാര്‍, രാഹുല്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.