സിനിമ പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

സിനിമ പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

സ്വന്തം ലേഖകൻ

പാലക്കാട്: സിനിമ പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. വടകര സ്വദേശി ഷിജാബിനാണ് കഴുത്തിൽ കുത്തേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സഹപ്രവർത്തകനായ ഉത്തമനാണ് കുത്തിയതെന്നാണ് ഷിജാബ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് ഇയാളെ പാലക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സിറ്റി ലോഡ്ജിൽ വച്ച് ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.