സംസ്ഥാനത്ത് ഇനി ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക് ഡൗൺ ഉണ്ടാവില്ല :കണ്ടെയ്ൻമെന്റ് സോണുകളിൽ ഈ ഇളവ് ബാധകമല്ല ; നിർദ്ദേശങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് ഇനി ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക് ഡൗൺ ഉണ്ടാവില്ല :കണ്ടെയ്ൻമെന്റ് സോണുകളിൽ ഈ ഇളവ് ബാധകമല്ല ; നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ഇനി സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആളുകൾ മറ്റു ജില്ലകളിലേക്ക് സഞ്ചരിക്കുന്നതിൽ ഇളവു നൽകിയതിനാൽ ഞായറാഴ്ച മാത്രം സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതുകൊണ്ട് പ്രയോജനമില്ലെന്ന് കണ്ടതിനാലാണ് ഞായറാഴ്ച മാത്രം ലോക് ഡൗൺ പിൻവലിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടെയ്‌ന്മെന്റ് സോണിലും പരിസങ്ങളിലും ഈ ഇളവ് ബാധകമല്ല. അവിടങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.കഴിഞ്ഞയാഴ്ച പ്രവേശന പരീക്ഷകൾ നടക്കുന്നതിനാൽ ലോക്ക്ഡൗണിന് ഇളവുകൾ നൽകിയിരുന്നു.

അതേസമയം സംസ്ഥാനത്ത് രോഗം വ്യാപിക്കുന്നതിനാൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനിച്ചിരിക്കുന്നത്.

ഉപദേശം മതിയാക്കിയെന്നും ഇനി കർശന നടപടിയെന്നും പൊലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ കഴിഞ്ഞദിവസങ്ങളിലും പൊലീസ് കർശന നടപടികൾ എടുത്തിരുന്നു.

വിദേശത്ത് നിന്നും കൂടുതൽ ആളുകൾ എത്തി തുടങ്ങിയതോടെ നൂറിലധികം പേർക്കാണ് ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നത്.