play-sharp-fill
അതിരമ്പുഴ പള്ളിയിൽ തിരുനാളിന് കൊടിയേറി: ഫെബ്രുവരി 1 ന്സ മാപനം: നഗരം ചുറ്റി പ്രദക്ഷിണം ജനു: 24 – ന്: 25-ന് വെടികെട്ട്: 28, 29, 30, 31 തീയതികളിൽ ഗാനമേള:

അതിരമ്പുഴ പള്ളിയിൽ തിരുനാളിന് കൊടിയേറി: ഫെബ്രുവരി 1 ന്സ മാപനം: നഗരം ചുറ്റി പ്രദക്ഷിണം ജനു: 24 – ന്: 25-ന് വെടികെട്ട്: 28, 29, 30, 31 തീയതികളിൽ ഗാനമേള:

സ്വന്തം ലേഖകൻ

അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. ഫെബ്രുവരി 1 നാണ് സമാപനം. ജനുവരി 24, 25, 26 തീയതികളിലാണ് പ്രധാന തിരുനാൾ. 24-ന് നടക്കുന്ന നഗരപ്രദക്ഷിണവും 25-ന് 22 വിശുദ്ധരുടെ രൂപങ്ങളുമായി നടക്കുന്ന പകൽ പ്രദക്ഷിണവും ആണ് പ്രധാനപ്പെട്ട പ്രദക്ഷിണങ്ങൾ. ഇടവകാംഗങ്ങൾ പ്രാർത്ഥിച്ചൊ രുങ്ങി പ്രദക്ഷിണങ്ങളിൽ 100 ഓളം പൊൻ കുരിശകൾ വഹിക്കുന്നതാണ് ഇപ്രാവശ്യത്തെ തിരുനാളിന്റെ പ്രത്യേകത.

ഇന്നു രാവിലെ 5.45 ന് ആഘോഷമായ വിശുദ്ധ കുർബാന തുടർന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ കൊടിയേറ്റു കർമ്മം നിർവഹിച്ചു. പ്രധാന തിരുനാൾ ദിവസമായ 24 – ന്
വൈകുന്നേരം ആറിന് വലിയ പള്ളിയിൽ നിന്നുള്ള നഗരം ചുറ്റിയുള്ള പ്രദക്ഷിണം. 7.45-ന് വലിയ പള്ളിയിൽ നിന്നും രണ്ടാമത്തെ പ്രദക്ഷിണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 9.30 -ന് ബാന്റ് മേള മത്സരം. 25 – ന് രാത്രി 8 – ന് വെടിക്കെട്ട്. 28 – ന് രാത്രി 7.30 – ന് വോയ്സ് ഓഫ് കൊച്ചിൻ അവതരിപ്പിക്കുന്ന ഗാനമേള. 29 – ന് രാത്രി 7.30 – ന് ഫാ. ആ ബൽസ് കൊച്ചിൻ കലാഭവന്റെ ഗാനമേള. 30 -ന് രാത്രി 7.30 – ന് പാലാ സൂപ്പർ ബീറ്റ്സിന്റെ ഗാനമേള. 31 – ന് രാതി 7.30 – ന് കൊച്ചിൻ നവദർശന്റെ ഗാനമേള.ഫെബ്രുവരി 1 – ന് രാത്രി 7.30 -ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പുന:പ്രതിഷ്ഠിക്കൽ. തുടർന്ന് കൊടിയിറക്കൽ.