അശ്വന്റെ ചികിത്സ സർക്കാർ എറ്റെടുത്തു ;കൂട്ടുകാരുടെ കത്തിന് ഫലം കണ്ടു,  മന്ത്രിയെ നേരിട്ടു കണ്ടു നന്ദി പറയുമെന്ന് കൂട്ടുകാർ

അശ്വന്റെ ചികിത്സ സർക്കാർ എറ്റെടുത്തു ;കൂട്ടുകാരുടെ കത്തിന് ഫലം കണ്ടു, മന്ത്രിയെ നേരിട്ടു കണ്ടു നന്ദി പറയുമെന്ന് കൂട്ടുകാർ

Spread the love

 

സ്വന്തം ലേഖകൻ

കൊല്ലം: കൂട്ടുകാരന്റെ ദയനീയമായ അവസ്ഥ കണ്ട് എഴുതിയ കത്തിന് ഫലം കണ്ടു അശ്വന്റെ ചികിത്സ സർക്കാർ എറ്റെടുത്തു.രണ്ട് വയസിലാണ് അശ്വന് സെറിബ്രൽപാർസി രോഗം പിടിപ്പെട്ടത്. പല ആശുപത്രികളിൽ കാണിച്ചെങ്കിലും രോഗം ഭേദമായില്ല. അശ്വന്റെ ചികിത്സയ്ക്കായി കൂറെ തുകയും ചിലവാക്കിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിലാണ് സഹായം ആവശ്യപ്പെട്ട് കല്ലട എൽപി സ്‌കൂളിലെ വിദ്യാർത്ഥികൾ ആരോഗ്യമന്ത്രിക്ക് കത്തഴുതിയത്. കത്ത് കിട്ടിയതിന് പിന്നാലെ ക്ലാസ്സ് വിദ്യാർത്ഥിയായ അശ്വിന്റെ ചികിത്സാചിലവ് സർക്കാർ ഏറ്റെടുത്തു.

പടിഞ്ഞാറെ കല്ലട എൽ പി സ്‌കൂളിലെ മൂന്നാക്ലാസ്സിലെ വിദ്യാർത്ഥികളാണ് ആരോഗ്യമന്ത്രിക്ക് കത്ത് അയച്ചത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ചികിത്സ ഏറ്റെടുക്കാൻ തീരുമാനിച്ച് മറുപടിയും എത്തി. വി കേയർ പദ്ധതി പ്രകാരം ചികിത്സ നൽകാനാണ് സർക്കാരിന്റെ തീരുമാനം. അശ്വന്റെ അച്ഛൻ മധു പെയിന്റിങ്ങ് തൊഴിലാളിയാണ്. വിദഗ്ദ ചികിത്സ നൽകിയാൽ അശ്വിന്റെ രോഗം ഭേദമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ. ആരോഗ്യവകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് നന്ദിപറയാനുള്ള ഒരുക്കത്തിലാണ് വിദ്യാർത്ഥികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group