Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ: അവിഹിതബന്ധങ്ങൾ മൂലം ജീവൻ നഷ്ടപ്പെടുന്ന കുരുന്നുകൾ നിരവധി. കാമുകനോ, കാമുകിക്കോ വേണ്ടി സ്വന്തം മക്കളെ കഴുത്തു ഞെരിച്ചും,കല്ലില്ലെറിഞ്ഞും, മുക്കിക്കൊന്നും കൊലപ്പെടുത്തുന്ന കഥകൾ ആവർത്തനങ്ങളാകുന്നു. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ യുവതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഥയുടെ പിന്നാലെ അന്വേഷണം ചെന്നെത്തിയതും ഒരു അവിഹിതബന്ധത്തിൽ.

തമിഴ്നാട്ടിലാണ് സംഭവം. വേളാച്ചേരി ഏരിക്കര ശശിനഗര്‍ സ്വദേശിനി സംഗീത(26)യാണ് കൊടുംക്രൂരത ചെയ്തത്വിവാഹിതയും മറ്റൊരു കുഞ്ഞിന്റെ അമ്മയുമായ യുവതി തന്റെ അവിഹിത ബന്ധം ഭര്‍ത്താവ് അറിയാതിരിക്കാനാണ് പ്രസവിച്ചയുടൻ തന്നെ കുഞ്ഞിനെ കുളത്തിലെറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹിതയായ ശേഷമാണ് സംഗീത അയല്‍വാസിയുമായി പ്രണയത്തിലാകുന്നത്. ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും പതിവായി. ഇതിനിടെ കാമുകനായ അയല്‍വാസിയിലൂടെ സംഗീത ഗര്‍ഭംധരിച്ചു. വയര്‍ വലുതായിരിക്കുന്നതു കണ്ട് ഭര്‍ത്താവും ബന്ധുക്കളും ചോദിച്ചപ്പോള്‍ അമിത ഭക്ഷണമാണെന്ന് മറുപടി. ഒടുവിൽ വീട്ടിലെ ശൗചാലയത്തില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ഭര്‍ത്താവ് വരുന്നതിന് മുമ്ബ് കുഞ്ഞിനെ അടുത്തുള്ള കുളത്തിലെറിഞ്ഞ് സം​ഗീത വീട്ടിലേക്ക് മടങ്ങി. രണ്ടു ദിവസത്തിന് ശേഷം കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ട് തുടര്‍ന്ന് പൊലീസ് പ്രദേശത്തെ യുവതികളെയെല്ലാം ചോദ്യം ചെയ്തു. സംഗീതയെ ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ താൻ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് സംഗീത മൊഴി നല്‍കിയതായും പോലീസ് അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.