play-sharp-fill
സി പി എം തണലിൽ മുങ്ങി നടന്ന പീഡന വീരൻ പിടിയിൽ: രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്കും പൊലീസ് സംരക്ഷണം: ഒടുവിൽ പ്രതി കുടുങ്ങി

സി പി എം തണലിൽ മുങ്ങി നടന്ന പീഡന വീരൻ പിടിയിൽ: രണ്ടര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്കും പൊലീസ് സംരക്ഷണം: ഒടുവിൽ പ്രതി കുടുങ്ങി

ക്രൈം ഡെസക്

തൊടുപുഴ: രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സി പി എമ്മിന്റെയും പൊലീസിന്റെയും സംരക്ഷണം ഉണ്ടായിട്ടും പ്രതി കുടുങ്ങി. ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് യുവാവിനെ  പോലീസ് അറസ്റ്റ്‌ ചെയ്തത്. ഗ്രാമ വികസന വകുപ്പ് ഡ്രൈവര്‍ ചാലാശേരി കരിമ്പനക്കല്‍ പ്രദീപി(43)നെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഡ്രൈവറാണ് ഇയാള്‍. കേസിൽ പ്രതി ചേർത്തതോടെ ഒളിവിൽ പോയ ഇയാൾ സി പി എമ്മിന്റെയും ഭരണ പക്ഷത്തെ പ്രമുഖരുടെയും സഹായത്തോടെ കേസിൽ നിന്നും രക്ഷപെടാൻ ശ്രമം നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഇയാൾ കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അധ്യാപിക വിവരങ്ങള്‍ തിരക്കിയപ്പോഴാണു പീഡന ശ്രമം അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധന നടത്തി. മൊഴി രേഖപ്പെടുത്തി.ആശുപത്രിയില്‍ ചികിത്സ വൈകിയെന്നും പൊലീസ് എത്താന്‍ വൈകിയതായും ആരോപണമുണ്ടായിരുന്നു.