നടിയുടെ അശ്ളീല ദൃശ്യങ്ങൾക്കായി ദിലീപ് ചിലവാക്കിയത് 33899 രൂപ ..! നിയമ വിദ്യാർത്ഥികൾക്ക് പുതിയ പാഠമായി നടിയെ ആക്രമിച്ച കേസ്: കേസിൽ എല്ലാ സാക്ഷികളും വീണ്ടും വരേണ്ടി വരും
സ്വന്തം ലേഖകൻ
കൊച്ചി : ആക്രമിക്കപ്പെട്ട നടിയുടെ അശ്ലീല ദ്യശ്യങ്ങൾ കാണാൻ ദിലീപ് ചിലവാക്കിയത് 33899 രൂപ. ദിലീപിന്റെ അപേക്ഷ പ്രകാരം സുപ്രീം കോടതി ഇടപെട്ട് നടിയുടെ അശ്ലീല ദ്യശ്യങ്ങൾ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിച്ചിരുന്നു. ദിലീപിന്റെ അപേക്ഷപ്രകാരം കോടതി നിയോഗിച്ച രണ്ടുപോലീസ് ഉദ്യോഗസ്‌ഥരാണ് ചണ്ഡിഗഡിലെ കേന്ദ്ര ഫോറന്‍സിക് ലാബില്‍ നിന്ന് ദൃശ്യങ്ങളുടെ പകര്‍പ്പ് എത്തിച്ചത്.
ഇത് കൈമാറിയതോടെ ഈ ആഴ്‌ച ക്രോസ്‌വിസ്‌താരം തുടര്‍ന്നേക്കും.
ഫോറന്‍സിക് ലാബില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യമായ ചെലവുകള്‍ പ്രതിയായ ദിലീപ് തന്നെ വഹിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടു പോലീസ് ഉദ്യോഗസ്‌ഥരുടെ ചണ്ഡിഗഡിലേക്കുള്ള വിമാനയാത്രാചെലവ് ഉള്‍പ്പെടെയുള്ള 33,899 രൂപയുടെ ആദ്യബില്‍ തുക ദിലീപ് അടച്ചു. സുപ്രീം കോടതി നിര്‍ദേശപ്രകാരമായതിനാല്‍, കേന്ദ്ര ഫോറന്‍സിക് ലാബ് പരിശോധന ചാര്‍ജൊന്നും ഈടാക്കിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ , നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന്റെ ക്രോസ് വിസ്‌താരം നീട്ടിവയ്‌ക്കാന്‍ സുപ്രീം കോടതി ഉത്തരവായതോടെ വിചാരണ നടപടിക്രമങ്ങള്‍ സങ്കീര്‍ണമായി. പത്തു പ്രതികളുള്ള കേസില്‍ ദിലീപ് ഒഴികെ മറ്റെല്ലാ പ്രതികളുടെയും സാക്ഷിവിസ്‌താരം പൂര്‍ത്തിയായി.
എട്ടാം പ്രതിയായ ദിലീപിന്റെ സാക്ഷി വിസ്‌താരസമയം ഇനിയും നിശ്‌ചയിക്കപ്പെട്ടിട്ടില്ല.
പ്രതികള്‍ പകര്‍ത്തിയ ആക്രമണ ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് വിദഗ്‌ധാഭിപ്രായം ലഭിച്ച ശേഷമേ ക്രോസ് വിസ്‌താരത്തിനുള്ള സാഹചര്യം ഉണ്ടാകൂ. അതിനാല്‍ എല്ലാ സാക്ഷികളും എട്ടാം പ്രതിക്കുവേണ്ടി വീണ്ടും വിചാരണക്കോടതിയില്‍ എത്തേണ്ടിവരും. കേസിനാവശ്യമായ മുഴുവന്‍ രേഖകളും എത്തുംമുമ്പ് വിചാരണ തുടങ്ങിയതാണ് സാക്ഷികള്‍ രണ്ടുപ്രാവശ്യം കോടതിയില്‍ എത്തേണ്ട സ്‌ഥിതിയുണ്ടാക്കിയതെന്ന് അഭിഭാഷകര്‍.
ഇത് ക്രിമിനല്‍ വിചാരണയുടെ കാര്യത്തില്‍ അപൂര്‍വ സാഹചര്യമാണ്. കേന്ദ്ര ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് കോടതി നിര്‍ദേശപ്രകാരം ലഭിച്ച ദിലീപ് അതിലെ വിശദാംശങ്ങള്‍ ക്രോസ് വിസ്‌താരവേളയില്‍ പ്രയോജനപ്പെടുത്തും.