ലോകക്രിക്കറ്റിൽ പുതുചരിത്രം രചിച്ച് ബംഗ്ലാദേശ്: ഇന്ത്യയെ അട്ടിമറിച്ച ബംഗ്ലാ കടുവകൾക്ക് ലോകകിരീടം; ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് സ്വന്തമാക്കി ബംഗ്ലാദേശ്

ലോകക്രിക്കറ്റിൽ പുതുചരിത്രം രചിച്ച് ബംഗ്ലാദേശ്: ഇന്ത്യയെ അട്ടിമറിച്ച ബംഗ്ലാ കടുവകൾക്ക് ലോകകിരീടം; ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് സ്വന്തമാക്കി ബംഗ്ലാദേശ്

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

പോർട്ട് എലിസബത്ത്: ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാരായ ഇന്ത്യയെ അട്ടിമറിച്ച് കുഞ്ഞന്മാരായ ബംഗ്ലാദേശിന് ലോകകിരീടം. ലോകകപ്പ് ചരിത്രത്തിൽ സമാനതകളില്ലാത്ത അട്ടിമറിയിലൂടെയാണ് ബംഗ്ലാദേശ് ഇന്ത്യയെ മലർത്തിയടിച്ചത്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ബംഗ്ലാദേശിന്റെ ഏതെങ്കിലും ഒരു ടീം ലോകകപ്പ് സ്വന്തമാക്കുന്നത്.

മഴ തടസ്സപ്പെടുത്തിയ കളിയിൽ വിജയലക്ഷ്യമായ 170 റൺസ് 23 പന്തുകൾ ബാക്കി നിൽക്കെ ബംഗ്ലദേശ് മറികടന്നു. മഴ നിയമ പ്രകാരം 46 ഓവറിൽ 170 റൺസായിരുന്നു ബംഗ്ലാദേശിൻറെ വിജയ ലക്ഷ്യം. മൂന്ന് വിക്കറ്റിനായിരുന്നുബംഗ്ലദേശിന്റെ വിജയം. എട്ട് ഇന്ത്യൻ താരങ്ങളാണ് രണ്ടക്കം കടക്കാതെ പവലിയനിലേയ്ക്കു മടങ്ങിയത്. സെമിയിൽ പാക്കിസ്ഥാനം തച്ചുതകർത്ത ആവേശവുമായി എത്തിയ ഇന്ത്യയ്ക്കു പക്ഷേ അമിത പ്രതീക്ഷ തിരിച്ചടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗ്ലാദേശ് ക്രിക്കറ്റ് ലീഗ് അടക്കം യുവതാരങ്ങൾക്കു നൽകുന്ന പ്രചോദനമാണ് ഇപ്പോൾ പുറത്തു വരുന്നത്. ടീം സെറ്റാകുകയും, ഇന്ത്യയ്‌ക്കെതിരെ മികച്ച മത്സരം പുറത്തെടുക്കുകയും ചെയ്തതോടെ അടുത്ത പത്തു വർഷത്തേയ്ക്കുള്ള ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്നാണ് വ്യക്തമാകുന്നത്.

തൻസിദ് ഹസൻ (25 പന്തിൽ 17), മഹമൂദുൽ ഹസൻ ജോയ് (12 പന്തിൽ 8), തൗഹിദ് ഹൃദോയ് (പൂജ്യം), ഷഹദത്ത് ഹുസൈൻ (ഒന്ന്), ഷമീം ഹുസൈൻ (18 പന്തിൽ ഏഴ്), അവിഷേക് ദാസ് (ഏഴ് പന്തിൽ അഞ്ച്), പർവേസ് ഹുസൈൻ എമൻ (79 പന്തിൽ 47) എന്നിങ്ങനെയാണു പുറത്തായ ബംഗ്ലദേശ് താരങ്ങളുടെ സ്‌കോറുകൾ. ക്യാപ്റ്റൻ അക്ബർ അലിയും (77 പന്തിൽ 43), റാകിബുൽ ഹസനും (25 പന്തിൽ 9) പുറത്താകാതെ നിന്നു.

ഒരു ഘട്ടത്തിൽ പർവേസ് ഹുസൈൻ എമനെ പുറത്താക്കി യശസ്വി ജയ്‌സ്വാൾ മത്സരത്തിൽ വീണ്ടും ഇന്ത്യയ്ക്കു പ്രതീക്ഷ നൽകി. ഇതിനിടെയാണു വില്ലനായി മഴയെത്തിയത്. മഴയ്ക്കു ശേഷം വിജയലക്ഷ്യം 30 പന്തുകളിൽ 170 റൺസായി കുറച്ചു. തുടർന്ന് 23 പന്തുകൾ ബാക്കിനിൽക്കെ ബംഗ്ലദേശ് വിജയലക്ഷ്യം മറികടന്ന് ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇതോടെ ഇന്ത്യ 47.2 ഓവറിൽ 177 റൺസ് മാത്രമാണ് എടുത്തത്.ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ അമ്പേ പരാജയപ്പെട്ടു.