രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ..! ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ..! ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

സ്വന്തം ലേഖകൻ

ഭക്ഷണം രോഗകാരണമാകുന്നതോടൊപ്പം പല രോഗങ്ങളെയും അകറ്റാനും സഹായിക്കും. അനിയന്ത്രിതമായ കോശവളർച്ച മൂലം ഉണ്ടാകുന്ന അർബുദങ്ങളെ തടയാൻ ചില ഭക്ഷണങ്ങൾക്കാകും. നിരവധി ഗവേഷണങ്ങളാണ് ഈ രംഗത്ത് നടക്കുന്നത്. ആന്റി ഓക്സിഡന്റുകൾ അഥവാ നിരോക്സീകാരികൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളും പതിവായി ഉപയോഗിക്കുന്നത് കാൻസർ വരാതെ തടയും എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കാൻസറിനെ തടയും എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ചില ഭക്ഷണങ്ങൾ ഇതാ.

ഒന്ന്…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാബേജ്, കോളിഫ്ലവർ , ബ്രോക്കോളി എന്നിവയിലെ ആന്‍റി ഓക്സിഡന്റുകൾ ക്യാൻസർ പ്രതിരോധത്തിന് സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിയിക്കപ്പെട്ടതാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം

രണ്ട്…

ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ ക്യാൻസറിനെ പ്രതിരോധിക്കും. ഈ ആന്‍റി ഓക്സിഡന്റ് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ക്യാന്‍സര്‍ വരാതെ തടയുകയും ചെയ്യും.

മൂന്ന്…

മഞ്ഞളിന് ക്യാന്‍സര്‍ തടയാൻ കഴിവുണ്ട് എന്നത് നിരവധി ഗവേഷണഫലങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. മഞ്ഞളിലടങ്ങിയ കുർക്കുമിൻ എന്ന സംയുക്തത്തിന് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. അനിയന്ത്രിതമായ കോശവളർച്ച തടയാന്‍ കുർകുമിൻ സഹായിക്കും.

നാല്…

കറുവാപ്പട്ടയിൽ ടാനിൻ, എസൻഷ്യൽ ഓയിൽ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇവയ്ക്കുണ്ട്. അതിനാല്‍ തന്നെ ഇവയ്ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാനാകും.

അഞ്ച്…

പ്രോട്ടീൻ ധാരാളമടങ്ങിയ കൂൺ മിക്കവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. ആന്റി ഓക്സിഡേറ്റീവ്, ആന്റി മൈക്രോബിയൽ ഗുണങ്ങളുള്ള കൂൺ, അലർജി, അർബുദം, ഇവയെ തടയുന്നു. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ക്രെസ്റ്റിൻ, കാൽസെയ്‍ലിൻ, ഹിസ്പോളൻ, ലെന്റിനാൻ തുടങ്ങിയ കാൻസറിനെ തടയുന്ന സംയുക്തങ്ങൾ കൂണിൽ ഉണ്ട്. സ്തനാർബുദം, മലാശയ അർബുദം, ശ്വാസകോശാർബുദം, രക്താർബുദം, പ്രോസ്റ്റേറ്റ് അർബുദം എന്നിവയെ പ്രതിരോധിക്കാൻ കൂണിന് കഴിവുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ അര മുതൽ ഒരു കപ്പ് വരെ കൂൺ ഉപയോഗിക്കാം. വേവിച്ച് കഴിക്കുന്നതാണ് നല്ലത്.

ആറ്…

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന ചൊല്ല് വെറുതെയല്ല. ആപ്പിളിലെ ആന്റി ഓക്‌സിഡന്റുകൾ, ഫൈബർ, മറ്റ് പോഷകങ്ങൾ എന്നിവ മൊത്തത്തിലുള്ള രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല ക്യാൻസർ സാധ്യതയും കുറയ്ക്കുന്നു.

ഏഴ്…

സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ക്യാൻസറിനെ തടയാൻ സഹായിക്കുന്നു. ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുന്നു.

എട്ട്…

തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ചയെ തടയാൻ തക്കാളി സഹായിക്കുന്നു. ലൈക്കോപ്പീൻ ആണ് ഈ ഗുണങ്ങളേകുന്നത്.

ഒൻപത്

കറികൾക്ക് രുചി കൂട്ടുക മാത്രമല്ല, കാൻസർ തടയാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിയിലടങ്ങിയ ഡയാലിൽ ഡൈസർഫൈഡ് സ്തനാർബുദം തടയും. ദിവസം രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി ചവച്ചരച്ച് കഴിക്കുന്നത് നല്ലതാണ്.

പത്ത്

പപ്പായയും പപ്പായ ഇലയുടെ സത്തും കാൻസർ തടയാന്‍ സഹായിക്കുന്നു. പപ്പായയിലടങ്ങിയ ഫ്ലേവനോയ്ഡുകൾ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡേറ്റീവ് ഗുണങ്ങൾ ഉള്ളതാണ്. ഇത് കോശങ്ങളെ സംരക്ഷിക്കുന്നു. കൂടാതെ പപ്പായ ഇലയുടെ സത്ത് പ്രോസ്റ്റേറ്റ് അർബുദം തടയും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പഴുത്തതോ പച്ചയോ ആയ പപ്പായ ഒന്നിടവിട്ട ദിവസങ്ങളിൽ കഴിക്കാം.