തുടര്‍ച്ചയായി കണ്‍കുരു വരുന്നവരാണോ നിങ്ങൾ; നിസാരമായി കാണാൻ വരട്ടെ;  അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ…

തുടര്‍ച്ചയായി കണ്‍കുരു വരുന്നവരാണോ നിങ്ങൾ; നിസാരമായി കാണാൻ വരട്ടെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ…

സ്വന്തം ലേഖിക

കോട്ടയം: പലരും കണ്‍കുരു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.

തുടര്‍ച്ചയായി കണ്‍കുരു വരുന്നവര്‍ അതിനെ ചെറിയൊരു കാര്യമായി കാണരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തില്‍ തുടര്‍ച്ചയായി കണ്‍കുരു വരാറുള്ളവര്‍ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ച പരിശോധന എന്നിവ നടത്തേണ്ടതാണ്. വിട്ടുമാറാത്ത താരന്‍ മൂലം ഇടയ്ക്കിടെ കണ്‍കുരു വരുന്നവര്‍ കണ്‍പോളയുടെ കാര്യത്തില്‍ ശുചിത്വം പാലിക്കണം.

ബേബി ഷാംപു പതപ്പിച്ച്‌ അതില്‍ മുക്കിയ ബഡ്സ് ഉപയോഗിച്ച്‌ ദിവസവും കണ്‍പീലിയുടെ മാര്‍ജിന്‍ വൃത്തിയാക്കുക. കണ്‍കുരുവിന്റെ തുടക്കമായി അനുഭവപ്പെടുന്നത് കണ്‍പോളയില്‍ നിന്നുള്ള സൂചിമുന വേദനയാണ്.

ഈ വേദന അനുഭവപ്പെടുന്നത് മുതല്‍ ചൂട് വയ്ക്കുന്നത് കുരുവിന്റെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് തടയിടുകയും ചെയ്യും. വിരലുകള്‍ കൈവള്ളയില്‍ ഉരച്ച്‌ കുരു ഉള്ള ഭാഗത്ത് ചൂട് വയ്ക്കുകയാണ് ചെയ്യേണ്ടത്.