‘അഞ്ചിൽ ഒരാൾ തസ്കരൻ’ ; ഒക്ടോബർ 14 ന് തീയറ്ററുകളിലേക്ക്

‘അഞ്ചിൽ ഒരാൾ തസ്കരൻ’ ; ഒക്ടോബർ 14 ന് തീയറ്ററുകളിലേക്ക്

റോഡുകളിൽ കുണ്ടും കുഴിയും തെരുവ് നായ്ക്കളും നിറഞ്ഞ് ജനം സഹികെട്ടിരിക്കുന്ന ഇക്കാലത്ത് തിയറ്ററു കളിലേക്ക് ഒരു വിനോദ ചിത്രം വരുന്നു. സോമൻ അമ്പാട്ട് കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചിൽ ഒരാൾ തസ്കരൻ.

ഒക്ടോബർ 14 നാണ് റിലീസ്. കുടുംബത്തെക്കാൾ കൂട്ടുകാർക്ക് പ്രാധാന്യം കൊടുക്കുന്ന ന്യൂജൻ തലമുറയിൽ ഗുണത്തോടൊപ്പം അതുണ്ടാക്കുന്ന ദോഷങ്ങൾ ഒരു ഫാമിലി എൻ്റർടൈൻമെൻ്റ് ആയി പറയുന്ന സിനിമയാണ് അഞ്ചിൽ ഒരാൾ തസ്‌കരൻ.

ന്യൂജനും അണുകുടുംബം ങ്ങളും തമ്മിലെ ബന്ധങ്ങളെകുറിച്ചാണ് ഈ ചിത്രം പറയുന്നത്. മാതാ പിതാക്കൾ എങ്ങനെയാണ് കുട്ടികളെ കൈകാര്യം ചെയ്യേണ്ടത് എന്ന് മനസിലാക്കണം.അണുകുടുംബംങ്ങളാകുമ്പോൾ അച്ഛനും അമ്മയിലും ഒതു ങ്ങുകയാണ്. മുത്തച്ഛനോ മുത്തശിയൊ ഇല്ലാത്തതിനാൽ ഒരു പ്രശ്നം ആ കുടുംബത്തിൽ ഉണ്ടായാൽ അത് വലുതായി മക്കൾ വീട് വിട്ട് ഇറങ്ങി പോകുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം മുഹൂർത്തങ്ങൾ ചേർത്തുള്ള കുടുംബ ചിത്രമാണിത്.ജയശ്രീ സിനിമാസിൻ്റെ ബാനറിൽ പ്രതാപൻ വെങ്കടാചലം,ഉദയ ശങ്കർ എന്നിവർ ചേർന്നാണ് നിർമാണം. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ എസ്.വെങ്കട്ടരാ മൻ.തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി.സ്ക്രിപ്റ്റ് അസോസിയേറ്റ് പ്രസാദ് പണിക്കർ.

ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാവുന്ന ചിത്രത്തിൽ രൺജി പണിക്കർ,കലാഭവൻ ഷാജോൺ, സിദ്ധാർഥ് രാജൻ,ഹരീഷ് പേരടി,ഹരീഷ് കണാരൻ,തിരു,ശിവജി ഗുരുവായൂർ, പാഷാണം ഷാജി,സുബ്രമണ്യൻ ബോൾഗാട്ടി, മനുരാജ്,
അരിസ്റ്റോ സുരേഷ്, ശ്രവണ,അംബിക,നീന കുറുപ്പ്,കുളപ്പുള്ളി ലീല,മീനാക്ഷി മഹേഷ് തുടങ്ങിയവർ അഭിനയിക്കുന്നു.

കാമറ മണികണ്ഠൻ പി എസ്. എഡിറ്റിങ് സന്ദീപ് കുമാർ.ഗാനരചന പി. കെ.ഗോപി,പി.ടി. ബിനു.അജയ് ജോസഫാണ് സംഗീതം.പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര. ഷബീറലി കലാസംവിധാനവും സജി കൊരട്ടി ചമയവും രാധാകൃഷ്ണൻ മങ്ങാട്ട് വസ്ത്രാലങ്കാരവും അനിൽ പേരാമ്പ്ര നിശ്ചല ഛായാഗ്രാഹണവും നിർവഹിക്കുന്നു.72 ഫിലിം കമ്പനിയിലൂടെ ജയശ്രീ സിനിമാസ് ചിത്രം ഒക്ടോബർ 14ന് റിലീസ് ചെയ്യുന്നു.