കുറെ സമയം എന്നെ കാണാതിരുന്നാൽ നീ എന്ത് ചെയ്യും…..! കവിഹൃദയം നിലയ്ക്കുന്നതിന് തലേന്ന് അനിൽ പനച്ചൂരാൻ ഭാര്യയോട് ചോദിച്ചതിങ്ങനെ ; അനുഭവം പങ്കുവെച്ച് മായ
സ്വന്തം ലേഖകൻ കൊച്ചി : മലയാളികളുടെ മനസിനെ ഏറെ വേദനിപ്പിച്ച ഒരു മരണമായിരുന്നു കവി അനിൽ പനച്ചൂരാന്റേത്. അനിലിനെക്കുറിച്ചുള്ള ഓർമകൾ പങ്കിടുകയാണ് ഭാര്യ മായ. മരിക്കുന്നതിന് തലേദിവസം കുറെ സമയം എന്നെ കാണാതിരുന്നാൽ നീ എന്ത് ചെയ്യും എന്ന അനിലിന്റെ ചോദ്യത്തിന് ഞാൻ വന്നു നോക്കി കണ്ടുപിടിക്കുമെന്നായിരുന്നു മായയുടെ മറുപടി. ഈ വാക്കുകൾ അദ്ദേഹം തന്റെ ഡയറിയിൽ കവിതയായി കുറിച്ചിടുകയും ചെയ്തിരുന്നു. കവിഹൃദയം നിലയ്ക്കുന്നതിന്റെ തലേദിവസം അദ്ദേഹം മായയോട് പറഞ്ഞ വാക്കുകളാണ് ആരാധകർ സങ്കടത്തോടെ ഏറ്റെടുത്തിരിക്കുന്നത്.പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് മായ അനിലിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. […]