അവന്റെ കയ്യിൽപ്പെട്ട് മരിക്കാതിരിക്കാൻ ഞാനൊരു ടിപ്പ് പറഞ്ഞു തരാം, കണ്ടറിയണം കോശി നിനക്ക് എന്താണ് സംഭവിക്കുകയെന്ന് ; അയ്യപ്പനും കോശിയും സിനിമയിലെ മാസ് ഡയലോഗുകളെല്ലാം പറഞ്ഞത് അനിൽ നെടുമങ്ങാട് : സിനിമാ മോഹങ്ങൾ ബാക്കിയാക്കി വിടവാങ്ങിയത് മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരം

അവന്റെ കയ്യിൽപ്പെട്ട് മരിക്കാതിരിക്കാൻ ഞാനൊരു ടിപ്പ് പറഞ്ഞു തരാം, കണ്ടറിയണം കോശി നിനക്ക് എന്താണ് സംഭവിക്കുകയെന്ന് ; അയ്യപ്പനും കോശിയും സിനിമയിലെ മാസ് ഡയലോഗുകളെല്ലാം പറഞ്ഞത് അനിൽ നെടുമങ്ങാട് : സിനിമാ മോഹങ്ങൾ ബാക്കിയാക്കി വിടവാങ്ങിയത് മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരം

സ്വന്തം ലേഖകൻ

കൊച്ചി: വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് മാത്രം പ്രേക്ഷക മനസിൽ ഇടം നേടിയ വ്യക്തിയാണ് അനിൽ നെടുമങ്ങാട്. കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷക ശ്രദ്ധ ഏറെ നേടാൻഴ അനിലിന് സാധിച്ചു. ഈ വർഷം ആദ്യം ഇറങ്ങിയ ചിത്രങ്ങളിൽ ഒന്നായ അയ്യപ്പനും കോശിയാണ് അനിലിന് വലിയൊരു കരിയർ ബ്രേക്ക് ലഭിക്കുന്നതും.

അയ്യപ്പനും കോശിയും എന്ന സിനിമയിൽ സിഐ സതീഷിനെ അനശ്വരമാക്കിയിരുന്നു അദ്ദേഹം. ഈ സിനിമയിൽ മാസ് ഡയലോഗുകളെല്ലാം പറഞ്ഞത് അനിൽ നെടുമങ്ങാടായിരുന്നു. അനിലിന്റെ കഥാപാത്രത്തിന്റെ ഇൻട്രോയിലൂടെയാണ് അയ്യപ്പനിലെ വില്ലനെ കോശിയും പ്രേക്ഷകരും തിരിച്ചറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് അനിൽ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയത്. മമ്മൂട്ടിയുടെ തസ്‌കരവീരൻ എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടാണ് സിനിമാ ജീവിതം തുടങ്ങിയതെന്ന് അനിൽ മുൻപ് പറഞ്ഞിരുന്നു. മമ്മൂട്ടിയാണ് അതിനും അവസരമൊരുക്കിയതെന്ന് അനിൽ പറഞ്ഞിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം ബ്രേക്ക് കിട്ടാൻ വർഷങ്ങളെടുത്തു.

ഈ വർഷം മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് അടക്കമുള്ള ചിത്രത്തിൽ അഭിനയിക്കാൻ എത്തേണ്ടതായിരുന്നു അനിൽ. ആ സിനിമാ മോഹമെല്ലാം ബാക്കിയാക്കിയാണ്അനിൽ യാത്രയാവുന്നത്. അന്തരിച്ച സംവിധായകൻ സച്ചിയുമായും നല്ല ബന്ധം അനിലിനുണ്ടായിരുന്നു. അയ്യപ്പനും കോശിയിലും അഭിനയിക്കാൻ ധൈര്യം തന്നത് സച്ചിയാണ്. നീയൊരു നല്ല നടനാണ്, നിനക്ക് പറ്റും എന്നൊക്കെ സച്ചി പറഞ്ഞിരുന്നു. ആദ്യമായിട്ടാണ് അതിൽ മുഴുനീളം റോൾ ചെയ്തത്. അതുകൊണ്ടായിരുന്നു ആശങ്കയെന്നും, സച്ചിയുടെ ധൈര്യം പകരലിൽ എല്ലാം പരിഹരിച്ചെന്നും അനിൽ പറഞ്ഞിരുന്നു.