ഒരു മിനുട്ട് തികച്ചെടുത്തില്ല, കൊക്ക് മീനിനെ കൊത്തിയെടുത്ത് കുതിക്കും പോലെ അയാൾ ഒരു മനുഷ്യ ശരീരവും കാലിൽ പിടിച്ച് തിരിച്ചെത്തി : അനിലിന്റെ മരണത്തിന് ദൃക്‌സാക്ഷിയാവേണ്ടി വന്ന മാധ്യമപ്രവർത്തകന്റെ വാക്കുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ തൊടുപുഴ : മലയാള സിനിമാ ലോകം ഏറെ ഞെട്ടലോടെ കേട്ട വാർത്തയായിരുന്നു അനിൽ നെടുമങ്ങാടിന്റെ വേർപാട്. മലങ്കരയുടെ മനോഹാരിത കാണാൻ പോയി അവസാനം യാദൃച്ഛികമായി അനിലിന്റെ മരണ്തതിന് സാക്ഷിയാകേണ്ടി വന്ന അനുഭവം പങ്കുവെയ്ക്കുകയാണ് മാധ്യമപ്രവർത്തകൻ സോജൻ സ്വരാജ്. സോജൻ സ്വരാജിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം മലങ്കരയുടെ മനോഹാരിത കാണാൻ പോയി ഒരു മരണത്തിന് നേർസാക്ഷിയാകേണ്ടി വന്ന ക്രിസ്മസ് ദിനം. മലയാളത്തിന്റെ പ്രിയ നടൻ അനിൽ നെടുമങ്ങാടിന്റെ മരണം യാദൃച്ഛികമായി കൺമുന്നിൽ കാണേണ്ടി വന്ന നടുക്കവും ദുഃഖവും മണിക്കൂറുകൾക്ക് ശേഷവും ഇപ്പഴും വിട്ടുമാറുന്നില്ല. ഉച്ചക്കഴിഞ്ഞ് […]

രണ്ട് പേരും അവിടെയിരുന്ന് ചിയേഴ്‌സ് പറയുകയായിരിക്കും അല്ലേ..? വികാരഭരിതനായി പൃഥ്വിരാജിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : നടൻ അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് കേരളക്കര. അനിലിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായ സിഐ സതീഷ് എന്ന കഥാപാത്രം അദ്ദേഹത്തിനായി നൽകിയ അന്തരിച്ച സംവിധായകൻ സച്ചിയുടെ ജന്മദിനത്തിൽ തന്നെയാണ് അനിലിന്റെ വേർപാട് എന്നതും വേദനയുടെ ആഘാതം വർദ്ധിപ്പിക്കുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് അനിലിനെയും സച്ചിയേയും ഓർക്കുകയാണ് നടൻ പൃഥ്വിരാജും. പൃഥ്വിരാജിന്റെ വാക്കുകളിങ്ങനെ ജന്മദിനാശംസകൾ സഹോദരാ. ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് […]

അവന്റെ കയ്യിൽപ്പെട്ട് മരിക്കാതിരിക്കാൻ ഞാനൊരു ടിപ്പ് പറഞ്ഞു തരാം, കണ്ടറിയണം കോശി നിനക്ക് എന്താണ് സംഭവിക്കുകയെന്ന് ; അയ്യപ്പനും കോശിയും സിനിമയിലെ മാസ് ഡയലോഗുകളെല്ലാം പറഞ്ഞത് അനിൽ നെടുമങ്ങാട് : സിനിമാ മോഹങ്ങൾ ബാക്കിയാക്കി വിടവാങ്ങിയത് മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരം

സ്വന്തം ലേഖകൻ കൊച്ചി: വളരെ കുറച്ച് ചിത്രങ്ങൾ കൊണ്ട് മാത്രം പ്രേക്ഷക മനസിൽ ഇടം നേടിയ വ്യക്തിയാണ് അനിൽ നെടുമങ്ങാട്. കമ്മട്ടിപ്പാടത്തിലൂടെ പ്രേക്ഷക ശ്രദ്ധ ഏറെ നേടാൻഴ അനിലിന് സാധിച്ചു. ഈ വർഷം ആദ്യം ഇറങ്ങിയ ചിത്രങ്ങളിൽ ഒന്നായ അയ്യപ്പനും കോശിയാണ് അനിലിന് വലിയൊരു കരിയർ ബ്രേക്ക് ലഭിക്കുന്നതും. അയ്യപ്പനും കോശിയും എന്ന സിനിമയിൽ സിഐ സതീഷിനെ അനശ്വരമാക്കിയിരുന്നു അദ്ദേഹം. ഈ സിനിമയിൽ മാസ് ഡയലോഗുകളെല്ലാം പറഞ്ഞത് അനിൽ നെടുമങ്ങാടായിരുന്നു. അനിലിന്റെ കഥാപാത്രത്തിന്റെ ഇൻട്രോയിലൂടെയാണ് അയ്യപ്പനിലെ വില്ലനെ കോശിയും പ്രേക്ഷകരും തിരിച്ചറിയുന്നത്. ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് […]