play-sharp-fill
” ഇല്ല ഞാൻ കളി കാണില്ല,ഇന്ത്യയുടെ ജേഴ്‌സി ധരിച്ച്‌ അടച്ചിട്ട മുറിയിലിരിക്കും”; ആനന്ദ് മഹീന്ദ്ര.

” ഇല്ല ഞാൻ കളി കാണില്ല,ഇന്ത്യയുടെ ജേഴ്‌സി ധരിച്ച്‌ അടച്ചിട്ട മുറിയിലിരിക്കും”; ആനന്ദ് മഹീന്ദ്ര.

 

സ്വന്തം ലേഖിക

കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരാണ് ഇന്ത്യ ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം കാണുന്നത്. എല്ലാവരും ആകാംഷയുടെ മുള്‍മുനയില്‍ നിന്ന് കളി വീക്ഷിക്കുമ്ബോള്‍ മത്സരം കാണില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര.

ഇതിനുള്ള കാരണവും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കുന്നുണ്ട്. സമൂഹമാധ്യമമായ എക്സിലൂടെയാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യം അറിയിച്ചത്. രാജ്യത്തോടുള്ള തന്റെ സേവനമാണ് ഇതെന്നാണ് കാരണമായി ആനന്ദ് മഹീന്ദ്ര പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഇല്ല, ഞാൻ മത്സരം കാണാൻ ഉദ്ദേശിക്കുന്നില്ല പക്ഷേ നമ്മള്‍ വിജയിച്ചു എന്ന് ആരെങ്കിലും വന്ന് പറയുന്നതുവരെ ഞാൻ ഇന്ത്യയുടെ ജേഴ്‌സി ധരിച്ച്‌ അടച്ചിട്ട മുറിയിലിരിക്കും’ എന്നാണ് ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ്. ഇന്ത്യയുടെ ജേഴ്സിയുടെ ചിത്രവും ആനന്ദ് മഹീന്ദ്ര പങ്കുവച്ചിട്ടുണ്ട്.