പ്രതിപക്ഷത്തെ തന്തക്കു വിളിക്കാനുള്ള വേദിയാക്കി നവകേരള സദസ്സ്: കെ മുരളീധരന്‍ എം പി

പ്രതിപക്ഷത്തെ തന്തക്കു വിളിക്കാനുള്ള വേദിയാക്കി നവകേരള സദസ്സ്: കെ മുരളീധരന്‍ എം പി

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : നവകേരള സദസ്സ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ തന്തക്കു വിളിക്കാനുള്ള വേദിയാക്കി മാറ്റിയെന്ന് കെ മുരളീധരന്‍ എം പി.

 

രാഷ്ട്രീയ പരിപാടിയല്ലെങ്കില്‍ ഇ പി ജയരാജനും പി കെ ശ്രീമതിയും എന്തിനാണു നവകേരള സദസ്സില്‍ പങ്കെടുക്കുന്നതെന്നും കെ മുരളീധരന്‍ ചോദിച്ചു. നവകേരള സദസ്സിനെ പൂര്‍ണമായും രാഷ്ട്രീയ പരിപാടിയാക്കി മാറ്റി. ഇത് സര്‍ക്കാര്‍ പരിപാടിയല്ലെന്നും സി പി എമ്മിന്റെ പരിപാടിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സര്‍ക്കാറിന്റെ ജനകീയത തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പ്രതിപക്ഷം ദുഷ്ടലാക്കോടെയാണു നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നവകേരള സദസ്സിനെ ജനങ്ങള്‍ ഒരേ മനസ്സോടെയാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.