ബംഗളുരു വിമാനത്താവളത്തിൽ 10 അനാകോണ്ടാകളുമായി യുവാവ് പിടിയിൽ

ബംഗളുരു വിമാനത്താവളത്തിൽ 10 അനാകോണ്ടാകളുമായി യുവാവ് പിടിയിൽ

ബാംഗളുരു :ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ 10 അനാക്കോണ്ട പാമ്പുകളുമായി യുവാവ് പിടിയിലായി. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിൽ എത്തിയ യാത്രക്കാരെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗിൽ നിന്ന് 10 അനാകോണ്ടാ പാമ്പുകളെ കണ്ടെത്തി. വന്യജീവികളെ കടത്തുന്നത് ഇന്ത്യയിൽ നിയമപ്രകാരം ശിക്ഷാർഹമാണ്.

 

പാമ്പുകളെ പിടികൂടിയത് ചിത്രങ്ങൾ സഹിതം ബംഗളൂരു കസ്റ്റംസ് അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വലുതും ചെറുതുമായ പത്ത് മഞ്ഞ അനാക്കോണ്ടകളെ ബാഗിനുള്ളിൽ നിറച്ച നിലയിലായിരുന്നു. ഇവയെ അധികൃതർ കസ്റ്റഡിയിൽ എടുത്തു വനം വകുപ്പിന് കൈമാറും.

 

ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന പാമ്പുകളാണ് മഞ്ഞ അനക്കോണ്ടകൾ. പരാഗ്വേ, ബോളീവിയ, ബ്രസീൽ, അർജന്റീന യുറുഗ്വേ രാജ്യങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബംഗളൂരു വിമാനത്തിൽ കഴിഞ്ഞവർഷം മാത്രം 234 വന്യജീവികളെയാണ് കടത്താൻ ശ്രമിച്ചവരിൽ നിന്ന് പിടികൂടിയിട്ടുള്ളത്.