തലച്ചോർ മുതല്‍ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങള്‍ ; പ്രോട്ടീൻ പൗഡർ കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോക്ടർ സുൽഫി നൂഹു

തലച്ചോർ മുതല്‍ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങള്‍ ; പ്രോട്ടീൻ പൗഡർ കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോക്ടർ സുൽഫി നൂഹു

ജിം ട്രെയിനർമാർ പറയുന്നതനുസരിച്ച് പ്രോട്ടീൻ പൗഡർ കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോക്ടർ സുൽഫി നൂഹു. 7000 രൂപയുടെ പ്രോട്ടീൻ പൗഡർ സ്ഥിരമാക്കിയ ഡെന്‍റല്‍ വിദ്യാർഥിയുടെ അവസ്ഥയടക്കം വിവരിച്ചുകൊണ്ടാണ് ഡോ. സുല്‍ഫി നൂഹു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.

തലച്ചോർ മുതല്‍ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങള്‍ അടങ്ങിയതാണ് ഇത്തരം പ്രോട്ടീൻ പൗഡറുകളെന്നും ജിം ട്രെയിനർ നല്‍കിയ ഉപദേശം സ്വീകരിച്ച ഡെന്‍റല്‍ കോളേജ് വിദ്യാർഥി ഇപ്പോള്‍ തന്‍റെ ചികിത്സയിലാണെന്നും ഡോ. സുല്‍ഫി നൂഹു വിവരിച്ചു.

ഇത്തരം പ്രോട്ടീൻ പൗഡർ ഉപയോഗിച്ച്‌ കിഡ്നി ഫംഗ്ഷൻ മാറിപ്പോകുന്ന ഹെവി മെറ്റല്‍ ടോക്സിസിറ്റി വരുന്ന ഡയബറ്റിസ് കൂടുന്ന ധാരാളം പേർ ദിവസവും ഡോക്ടർമാർ കാണുന്നുണ്ടെന്നും അദ്ദേഹം കുറിപ്പിലൂടെ പറഞ്ഞു. ഇത്തരം പ്രോട്ടീൻ ചൂർണങ്ങളെടുത്ത് കുപ്പത്തൊട്ടിയിലെറിഞ്ഞിട്ട് വീട്ടിലെ മുട്ടയും വീട്ടിലെ പയറും വീട്ടിലെ ചിക്കനും വീട്ടിലെ മീനും കഴിക്കുന്നതാണ് ഉത്തമമെന്നും ഡോ. സുല്‍ഫി നൂഹു ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. സുല്‍ഫി നൂഹുവിന്‍റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം ഇങ്ങനെ

ജിമ്മുകളിലെ പ്രോട്ടീനാദി ചൂർണ്ണം

7000 രൂപയെ!

ഇന്നലെ കടന്നുവന്ന രോഗിയുടെ അച്ഛന്‍റെ പ്രസ്താവന!

അദ്ദേഹം അല്പം അഭിമാനത്തോടെ പ്രഖ്യാപിച്ചു.

മകൻ ജിമ്മനാണ് ; ഇന്നലെ കൂടി ഞാൻ വാങ്ങിക്കൊടുത്തതേയുള്ളൂ 7000 രൂപയുടെ പ്രോട്ടീൻ പൗഡർ!

ഞാനൊന്നുമറിയാത്ത പോലെ എത്ര പ്രോട്ടീൻ പൗഡറുണ്ടെന്ന് ചോദിച്ചു.

“ഒരു ഹോർലിക്സ് കുപ്പിയുടെ അത്രയും.”

7000 രൂപയ്ക്ക്.

അതും തലച്ചോർ മുതല്‍ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങള്‍ അടങ്ങിയ പ്രോട്ടീൻ പൗഡർ.

ജിം ട്രെയിനർ ,ഏതാണ്ട്, പത്താന്തരവും ഗുസ്തിയും നല്‍കിയ ഉപദേശം സ്വീകരിച്ചത് ഡെന്റല്‍ കോളേജ് വിദ്യാർത്ഥി.

എങ്ങനുണ്ട്.

ഈ പ്രോട്ടീനാദി ഘടകത്തിലും ചൂർണ്ണത്തിലും അടങ്ങിയിരിക്കുന്നത്,

ഇച്ചിരി

പ്രോട്ടീനും

ഇച്ചിരി

ഹെവി മെറ്റല്‍സും

ഇച്ചിരി

പഞ്ചസാരയും !

അങ്ങനെ കൊല്ലാക്കൊലയ്ക്ക് കൊടുക്കുന്ന പല സാധനങ്ങളുമുണ്ടെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു!

ഈ 7000 രൂപയുടെ ചൂർണം വാങ്ങുന്നതിന് പകരം വീട്ടിലെ അടുക്കള, അല്ലെങ്കില്‍ തീൻ മേശയില്‍ പോയി നോക്കൂ.

ഇതിൻറെ രണ്ട് ശതമാനം വിലയില്‍ പ്രോട്ടീൻ ചുറ്റുമുണ്ട്.

അത്,

മുട്ടയില്‍

ചിക്കനില്‍

മീനില്‍

പയറില്‍

കപ്പലണ്ടിയില്‍

ക്യാഷ്യുനട്ടില്‍

പാലില്‍

അങ്ങനെ പലതിലും.!

അതൊന്നും വേണ്ടാന്ന് വച്ചാണ് ആയിരം കോടിയുടെ പരസ്യം ചെയ്യുന്ന പ്രോട്ടീനാദി ചൂർണം ജിമ്മിലെ ഒരു മണിക്കൂർ വർക്ക് ഔട്ടിനു ശേഷം തട്ടി വിടുന്നത്.

അവരുടെ ഗംഭീര ലേബലില്‍ കാണുന്നതല്ല പലതിലെയും ഘടകങ്ങളെന്ന് വ്യക്തമായ തെളിവുകള്‍.

ഈ പ്രോട്ടീനാധി ചൂർണ്ണം കഴിച്ച്‌

കിഡ്നി ഫംഗ്ഷൻ മാറിപ്പോകുന്ന

ഹെവി മെറ്റല്‍ ടോക്സിസിറ്റി വരുന്ന

ഡയബറ്റിസ് കൂടുന്ന ധാരാളം പേരെ ദിവസവും ഡോക്ടർമാർ കാണുന്നുണ്ട്.

ആ ചൂർണമെടുത്ത് കുപ്പത്തൊട്ടിയിലേറിയൂ.

പകരം

വീട്ടിലെ മുട്ടയും

വീട്ടിലെ പയറും

വീട്ടിലെ ചിക്കനും

വീട്ടിലെ മീനും

കഴിക്കൂ.

അച്ഛന്‍റെ 7000 ,പോക്കറ്റിലിരിക്കട്ടെ!